പേരാമ്പ്ര: ഗ്രാമപഞ്ചായത്ത് ഭരണം കാര്യക്ഷമമല്ലെന്നാരോപിച്ച് യു.ഡി.എഫ് പ്രക്ഷോഭത്തിനൊരുങ്ങുന്നു. സംസ്ഥാന സർക്കാറിെൻറ ലൈഫ് ഭവനപദ്ധതിയിൽ ഗുണഭോക്താക്കളായ നൂറുകണക്കിന് കുടുംബങ്ങളെ ഭരണസമിതി അവഗണിക്കുകയാെണന്ന് യു.ഡി.എഫ് നേതാക്കൾ ആരോപിച്ചു. കുടുംബശ്രീകളെ ഉപയോഗിച്ച് രാഷ്ട്രീയ താൽപര്യത്തിനനുസരിച്ച് സ്വന്തക്കാരെ മാത്രം പട്ടികയിൽപെടുത്തി ഗ്രാമസഭകൾ അംഗീകരിച്ച ലിസ്റ്റ് അട്ടിമറിച്ചുെവന്നും വീട് പുനരുദ്ധാരണം, മേൽക്കൂര മാറ്റൽ, വീട് റിപ്പയർ തുടങ്ങിയ പദ്ധതികൾക്ക് 2017-18 വർഷം ഒരു രൂപപോലും വകയിരുത്തിയിട്ടില്ലെന്നും യുഡി.എഫ് നേതാക്കൾ വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. 12 കോടി രൂപ വകയിരുത്തി നിർമിക്കുന്ന കാർഷിക വിപണന സമുച്ചയ നിർമാണം പാതിവഴിയിൽ നിലക്കുകയും കരാറുകാരനെ വഴിവിട്ട് സഹായിച്ചതിലൂടെ അഴിമതിക്ക് കൂട്ടുനിൽക്കുകയാണെന്നും യു.ഡി.എഫ് കുറ്റപ്പെടുത്തി. പ്രക്ഷോഭത്തിെൻറ ആദ്യഘട്ടമെന്ന നിലയിൽ ഡിസംബർ മൂന്നിന് പേരാമ്പ്രയിൽ വിശദീകരണ പൊതുയോഗം നടക്കും. തുടർ സമരപരിപാടികൾ പിന്നീട് പ്രഖ്യാപിക്കും. വാർത്തസമ്മേളനത്തിൽ രാജൻ മരുതേരി, പുതുക്കുടി അബ്ദുറഹിമാൻ, കെ.സി. രവീന്ദ്രൻ, വി. ആലീസ് മാത്യു, രജീഷ് കുമാർ, എടത്തുംകര ഇബ്രായി, പി.കെ. രാഗേഷ്, വാസു വേങ്ങേരി, ബാബു തത്തക്കാടൻ, പി.എസ്. സുനിൽകുമാർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.