തുറന്നുപറച്ചിലിെൻറ ലോകത്തേക്ക് സ്ത്രീ സമൂഹം മാറണം -എം.സി. ജോസഫൈൻ - ജാഗ്രത സമിതി ശാക്തീകരണ ശിൽപശാല ഉദ്ഘാടനം ചെയ്തു കൽപറ്റ: അടക്കിവെക്കലിൽ നിന്ന് തുറന്നുപറച്ചിലിെൻറ ലോകത്തേക്ക് സ്ത്രീ സമൂഹം മാറേണ്ട കാലമായെന്ന് സംസ്ഥാന വനിത കമീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ. ജില്ല പഞ്ചായത്തും സാമൂഹികനീതി വകുപ്പും സംഘടിപ്പിച്ച വാർഡുതല-പഞ്ചായത്തുതല ജാഗ്രത സമിതി ചെയർമാന്മാർ, കൺവീനർമാർ എന്നിവർക്കുള്ള ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സ്ത്രീകൾക്ക് നേരെ വർധിച്ചുവരുന്ന അതിക്രമങ്ങളും പീഡനങ്ങളും തടയാനും നിർഭയമായി ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കാനും ജാഗ്രത സമിതികൾ ചത്തതിനൊക്കുമേ ജീവിച്ചിരിപ്പൂ എന്ന അവസ്ഥയിൽനിന്ന് മാറണം. വാർഡുതലം മുതൽ ജാഗ്രത സമിതികളുടെ പ്രവർത്തനം ശക്തിപ്പെടുത്തേണ്ടതുണ്ട്. മതവും സമുദായങ്ങളും സ്ത്രീ സ്വാതന്ത്ര്യത്തെ അടിച്ചമർത്താതെ അവകാശ സംരക്ഷണ നിലപാട് സ്വീകരിക്കണം. സ്ത്രീ പരിരക്ഷ ഉറപ്പാക്കാൻ നിർമിച്ച പല നിയമങ്ങളും ഇന്ന് കവർന്നെടുക്കുകയാണ്. പീഡനം എന്ന വാക്ക് നിസ്സാരവൽക്കരിക്കപ്പെടുന്നു. ഗാർഹിക പീഡന നിയമത്തിെൻറ 498 എ വകുപ്പിൽപോലും വെള്ളം ചേർക്കപ്പെട്ടു. തൊഴിലിടങ്ങളിലെ പീഡനവും മാറുന്ന തൊഴിൽ നിയമങ്ങളും സ്ത്രീകളുടെ അധ്വാനത്തെ ചൂഷണം ചെയ്യുകയാണന്നും എം.സി ജോസഫൈൻ പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി അധ്യക്ഷത വഹിച്ചു. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ നേടിയ നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി കെ. മുഹമ്മദ് ഷാഫിയെ ജില്ല കലക്ടർ എസ്. സുഹാസ് ആദരിച്ചു. ജില്ല പഞ്ചായത്ത് അംഗങ്ങളായ അനില തോമസ്, കെ. മിനി, ഓമന ടീച്ചർ, എ.എൻ. പ്രഭാകരൻ, വർഗീസ് മുരിയൻകാവിൽ, പി. ഇസ്മയിൽ, പി.എൻ. വിമല, കെ.ബി. നസീമ, ജില്ല സാമൂഹികനീതി ഓഫിസർ ഡാർളി ഇ. പോൾ, ജില്ല പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ എൻ.പി. വേണുഗോപാൽ, ഐ.സി.ഡി.എസ് േപ്രാഗ്രാം ഓഫിസർ വി.ഐ. നിഷ എന്നിവർ സംസാരിച്ചു. MONWDL20 ജാഗ്രത സമിതി ശാക്തീകരണ ശിൽപശാല സംസ്ഥാന വനിത കമീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ ഉദ്ഘാടനം ചെയ്യുന്നുസ കുടുംബശ്രീ ജില്ല മിഷനിൽ അവസരം കൽപറ്റ: കുടുംബശ്രീ ജില്ല മിഷൻ എൻ.ആർ.എൽ.എം തിരുനെല്ലി സ്പെഷൽ േപ്രാജക്ടിലേക്കു ആനിമേറ്റർമാരെ നിയമിക്കുന്നു. തിരുനെല്ലി പഞ്ചായത്ത് പരിധിയിലെ എസ്.എസ്.എൽ.സി പാസായ പട്ടികവർഗ വിഭാഗക്കാർക്കാണ് അവസരം. താൽപര്യമുള്ള ഉദ്യോഗാർഥികൾ വ്യാഴാഴ്ച രാവിലെ 10.30ന് തിരുനെല്ലി സി.ഡി.എസ് ഓഫിസിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചക്ക് ഹാജരാകണം അനുശോചിച്ചു കൽപറ്റ: ബി.ജെ.പി മേപ്പാടി പഞ്ചായത്ത് കമ്മിറ്റിയംഗമായിരുന്ന ചൂരൽമല സ്വദേശി സന്തോഷിെൻറ നിര്യാണത്തിൽ ബി.ജെ.പി കൽപറ്റ നിയോജകമണ്ഡലം കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.