കാലിക്കറ്റ് സർവകലാശാല അത്​ലറ്റിക് മീറ്റിന് ഇന്ന്​ തുടക്കം

കോഴിക്കോട്: ഏഷ്യൻ സീനിയർ ചാമ്പ്യൻ പി.യു ചിത്രയടക്കമുള്ള പ്രമുഖ താരങ്ങൾ ട്രാക്കിലിറങ്ങുന്ന കാലിക്കറ്റ് സർവകലാശാല ഇൻറർ കൊളീജിയറ്റ് അത്ലറ്റിക് മീറ്റിന് ചൊവാഴ്ച തുടക്കം. തേഞ്ഞിപ്പലത്തെ സർവകലാശാല സിന്തറ്റിക് ട്രാക്കിൽ മൂന്നു ദിവസം നീളുന്ന മീറ്റിൽ 150 കോളജുകളിൽനിന്ന് 1500 ഓളം താരങ്ങൾ മാറ്റുരക്കും. ചിത്രക്ക് പുറമേ മെയ്മോൻ പൗലോസ്, മുഹമ്മദ് അനീസ്, സി. ബബിത, ജിസ്ന മാത്യു, അബിത മേരി മാനുവൽ തുടങ്ങിയ ഇന്ത്യൻ താരങ്ങളും മത്സരിക്കാനെത്തും. ഉദ്ഘാടന ദിനം ഏഴ് ഫൈനലുകൾ അരങ്ങേറും. പാലക്കാട് വി.ടി.ബി കോളജിനെ പ്രതിനിധാനംചെയ്യുന്ന ചിത്രക്ക് ആദ്യ ദിനം 1500 മീറ്ററിൽ മത്സരമുണ്ട്. ചേളന്നൂർ എസ്.എൻ. കോളജിലെ ജിസ്ന മാത്യു 400 മീറ്ററിലും ട്രാക്കിലിറങ്ങും. വൈകീട്ട് നാലിന് വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ മീറ്റ് ഉദ്ഘാടനം ചെയ്യുമെന്ന് ഫിസിക്കൽ എജുക്കേഷൻ ഡയറക്ടർ ഡോ. വി.പി. സക്കീർ ഹുസൈൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.