പർദധാരിയുടെ 'മീശ' കണ്ടത്​ വയോധികക്ക്​ തുണയായി

നന്മണ്ട: സ്കൂട്ടറിൽ ലിഫ്റ്റ് ചോദിച്ച വയോധികക്ക് തുണയായത് പർദധാരിയുടെ 'മീശ'. കഴിഞ്ഞ ദിവസം പകലാണ് തിയ്യക്കോത്ത് താഴത്ത് പർദധാരിയുടെ രംഗപ്രവേശം. റേഷൻകടയിൽനിന്ന് സാധനങ്ങൾ വാങ്ങിവരുകയായിരുന്ന വയോധികയെ കണ്ട പർദധാരി സ്കൂട്ടറിൽ കയറാൻ ആവശ്യപ്പെടുകയായിരുന്നു. സാധനത്തി​െൻറ ഭാരവും യാത്രക്ഷീണവും കാരണം ഇവർ മറിച്ചൊന്നും ആലോചിച്ചില്ല. എന്നാൽ, എങ്ങോട്ടാണ് എന്ന 'സ്ത്രീയുടെ' ചോദ്യവും മുഖം കുനിച്ചുള്ള മറുപടിയിൽ മീശയും ശ്രദ്ധയിൽപെട്ട ഇവർ ഒന്നമ്പരക്കുകയും നിലവിളിക്കുകയുമായിരുന്നു. രംഗം വഷളായതോടെ വിരുതൻ സ്കൂട്ടറുമായി കടന്നുകളഞ്ഞു. മോഷണശ്രമത്തിനാണ് ആൾമാറാട്ടം നടത്തിയതെന്ന സംശയത്തിലാണ് നാട്ടുകാർ. വയോധികയുടെ കഴുത്തിൽ അഞ്ചു പവൻ സ്വർണമാലയുണ്ടായിരുന്നു. തിയ്യക്കോത്തുതാഴം കുന്നോത്ത് പ്രദേശങ്ങളിൽ ഇൗയിടെയായി മോഷണശല്യം പതിവായിട്ടുണ്ട്. കഴിഞ്ഞ ദിവസം 30നോടടുത്ത പ്രായമുള്ള ഒരാളെ നാട്ടുകാർ പിടികൂടി െപാലീസിൽ ഏൽപിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.