ജില്ലയുടെ വികസനത്തിന്​ അമിത പാരിസ്ഥിതിക നിയന്ത്രണങ്ങൾ തടസ്സമാകുന്നു^ ജില്ല വികസന സമിതി

ജില്ലയുടെ വികസനത്തിന് അമിത പാരിസ്ഥിതിക നിയന്ത്രണങ്ങൾ തടസ്സമാകുന്നു- ജില്ല വികസന സമിതി ജില്ലയുടെ വികസനത്തിന് അമിത പാരിസ്ഥിതിക നിയന്ത്രണങ്ങൾ തടസ്സമാകുന്നു- ജില്ല വികസന സമിതി കൽപറ്റ: പരിസ്ഥിതി സംരക്ഷണത്തി​െൻറ പേരിലുള്ള അമിതമായ നിയന്ത്രണങ്ങൾ ജില്ലയുടെ വികസനത്തിന് തടസ്സമാകുന്നുവെന്ന് ജില്ല വികസനസമിതി യോഗം വിലയിരുത്തി. കോടതി വ്യവഹാരങ്ങളിൽപ്പെടുത്തി ബാഹ്യശക്തികൾ ജില്ലയുടെ സമഗ്രവികസനത്തിന് കടിഞ്ഞാണിടാനാണ് ശ്രമിക്കുന്നത്. പരിസ്ഥിതി സംരക്ഷണം ജില്ല ഭരണകൂടം ഉറപ്പുവരുത്തുമ്പോഴും അതിനെ അട്ടിമറിക്കുന്ന രീതിയിൽ കുപ്രചാരണങ്ങൾ വ്യാപിപ്പിക്കുന്നത് വിവിധ മേഖലകളെ സാരമായി ബാധിക്കുന്നുണ്ടെന്നും ജില്ല കലക്ടർ എസ്. സുഹാസി​െൻറ അധ്യക്ഷതയിൽ ആസൂത്രണ ഭവനിലെ എ.പി.ജെ. ഹാളിൽ നടന്ന ജില്ല വികസന സമിതി യോഗം അഭിപ്രായപ്പെട്ടു. വിനോദ കേന്ദ്രങ്ങൾ പ്ലാസ്റ്റിക് രഹിതമാക്കും ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കുറുവ ദ്വീപ് സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അടച്ചിടുന്നത് ശരിയല്ല. ആഭ്യന്തര വിനോദ സഞ്ചാരികളടക്കം ഒട്ടേറെ പേർ ഇവിടെയെത്തി നിരാശരായി തിരിച്ചുപോകുന്നതാണ് നിലവിലെ സാഹചര്യം. കുറുവ ദ്വീപ് സഞ്ചാരികൾക്കായി തുറന്നു കൊടുക്കാൻ ടൂറിസം, വനം വകുപ്പുകൾ യോജിച്ച് നീങ്ങണമെന്നും സി.കെ. ശശീന്ദ്രൻ എം.എൽ.എ പറഞ്ഞു. സഞ്ചാരികൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന വിധത്തിലുള്ള നടപടികൾ ആരും സ്വീകരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ വിനോദ കേന്ദ്രങ്ങൾ മൂന്നു വർഷം കൊണ്ട് പൂർണമായും പ്ലാസ്റ്റിക് രഹിതമാക്കുന്നതിനുള്ള നടപടികൾ ആവിഷ്കരിച്ച് വരുകയാണെന്ന് ജില്ല കലക്ടർ എസ്. സുഹാസ് പറഞ്ഞു. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ബയോ ടോയ്ലറ്റുകൾ നിർബന്ധമായും ഏർപ്പെടുത്തും. എടക്കൽ, കുറുവ എന്നീ ടൂറിസം കേന്ദ്രങ്ങളെ ലോക പൈതൃക ടൂറിസം പട്ടികയിൽ കൊണ്ടുവരുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും കലക്ടർ പറഞ്ഞു. പാടിച്ചിറ ഭൂസർേവ; തിരുത്തൽ നടപടി വേഗത്തിലാക്കും പാടിച്ചിറ വില്ലേജിൽ ഭൂസർേവ നടത്തിയതിൽ വന്ന തെറ്റുകൾ കാരണം ഭൂനികുതി അടക്കാനും ഭൂമി ക്രയവിക്രയം ചെയ്യുന്നതിനും കർഷകരുൾപ്പെടെയുള്ള നൂറുകണക്കിനാളുകൾക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതായി എം.ഐ. ഷാനവാസ് എം.പിയുടെ പ്രതിനിധിയായി യോഗത്തിൽ എത്തിയ കെ.എൽ. പൗലോസ് പറഞ്ഞു. സർവേയിൽ വന്ന തെറ്റുകൾ തിരുത്തുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ ജില്ല കലക്ടർ എസ്. സുഹാസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മാവിലാന്തോട് പഴശ്ശിസ്മാരകത്തി​െൻറ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാത്തതും കെ.എൽ. പൗലോസ് യോഗത്തി​െൻറ ശ്രദ്ധയിൽ കൊണ്ടുവന്നു. വന്യമൃഗശല്യം: പ്രതിരോധ പ്രവർത്തനം ഊർജിതമാക്കും ജില്ലയിൽ രൂക്ഷമായ വന്യമൃഗശല്യം പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്ന കാര്യം ജില്ല വികസന സമിതി ചർച്ചചെയ്തു. റെയിൽ ഫെൻസിങ് പദ്ധതിയുടെ വിജയമനുസരിച്ച് മറ്റിടങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വനംവകുപ്പ് അധികൃതർ യോഗത്തെ അറിയിച്ചു. വന്യമൃഗ ശല്യം നേരിടുന്നതിന് ജില്ലയിലെ ഓരോ മേഖലക്കും അനുയോജ്യമായ പ്രതിരോധമാർഗങ്ങളെ കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാനായി മൂന്ന് ഡി.എഫ്.ഒമാരും സംയുക്തമായി യോഗം ചേരണമെന്ന് വികസന സമിതി യോഗം നിർദേശം നൽകി. നിയമപ്രകാരം ചുരം പാർക്കിങ് ചുരം പാർക്കിങ് നിരോധനത്തി​െൻറ മറവിൽ സ്വകാര്യവ്യക്തികൾ നിലംനികത്തുന്നത് അനുവദിക്കില്ല. നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് പാർക്കിങ് സൗകര്യം ഏർപ്പെടുത്താൻ വൈത്തിരി പഞ്ചായത്തിന് ജില്ല വികസന സമിതി അനുമതി നൽകി. പഞ്ചായത്ത് ഭരണസമിതിയെ അറിയിക്കാതെയാണ് ലക്കിടിയിൽ പാർക്കിങ് ഏരിയ ഉണ്ടാക്കാൻ തീരുമാനം എടുത്തതെന്നും ഇതിൽ പ്രതിഷേധമുണ്ടെന്നും വൈത്തിരി പഞ്ചായത്ത് പ്രസിഡൻറ് വി. ഉഷാകുമാരി പറഞ്ഞു. വൈത്തിരിയിൽ സ്ഥലം ലഭിക്കുന്ന മുറക്ക് കരിന്തണ്ടൻ സ്മാരകം പണിയാനായി ടൂറിസം വകുപ്പിനെ ഏൽപിക്കും. മെഡിക്കൽ കോളജ്: റോഡ് നവീകരിക്കും മെഡിക്കൽ കോളജി​െൻറ നിർമാണപ്രവർത്തനങ്ങൾക്കായി നിർമാണ സാമഗ്രികൾ കൊണ്ടുവരുന്നതിന് വനംവകുപ്പി​െൻറ റോഡ് നവീകരിച്ച് താൽക്കാലികമായി ഉപയോഗപ്പെടുത്താനും യോഗത്തിൽ തീരുമാനമായി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.കെ. അസ്മത്ത്, എ.ഡി.എം കെ.എം. രാജു, അസി. പ്ലാനിങ് ഓഫിസർ സുഭദ്ര നായർ, ജനപ്രതിനിധികൾ, ജില്ല തല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. -------------------------------------------------------------- റോഡരികിൽ മാലിന്യം കത്തിക്കുന്നത് തടയണം കൽപറ്റ: റോഡരികിൽ മാലിന്യം കത്തിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മാനവ സംസ്കൃതി ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നഗര പ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലും രാത്രിയിൽ കത്തിക്കുന്നത് പതിവായിരിക്കുകയാണ്. വർക്ക്ഷോപ്പുകളിലെയും കടകളിലെയും മാലിന്യങ്ങളാണ് കൂട്ടിയിട്ട് കത്തിക്കുന്നത്. പ്രസിഡൻറ് കെ.ജെ. മാണി അധ്യക്ഷത വഹിച്ചു. കെ.ഇ. വിനയൻ, കമ്മന മോഹനൻ, വി.ഡി. രാജു, കെ.ടി. സ്കറിയ, റഷീദ് ഓടത്തോട്, ആയിഷ പള്ളിയാൽ, രാംകുമാർ, ഷാൻറി ജോസ്, ഡെന്നിസൺ കണിയാരം, വിപിൻ ചന്ദ്രൻ, ജോജി ജേക്കബ്, ആർ. രാമചന്ദ്രൻ, പി.എ. ആൻറണി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.