ജില്ല കലോത്സവം 'ഹരിത'മാകും

പനമരം: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടത്തുന്ന ജില്ല സ്കൂൾ കലോത്സവം പ്ലാസ്റ്റിക് രഹിതമായി സംഘടിപ്പിക്കും. ശുചിത്വ മിഷ​െൻറ നേതൃത്വത്തിൽ ഹരിത നിയമാവലി പാലിച്ച് പ്ലാസ്റ്റിക്, ഫ്ലക്സ് മുതലായവ ഒഴിവാക്കിയും ജൈവ വസ്തുക്കൾ േപ്രാത്സാഹിപ്പിച്ചുമാണ് മേള നടത്തുക. ഇതി​െൻറ ഭാഗമായി മേളയിൽ പങ്കെടുക്കുന്നവർക്ക് വാഴയിലയിൽ ഭക്ഷണം വിളമ്പിയും ഭക്ഷണാവശിഷ്ടങ്ങൾ ഉറവിടത്തിൽ സംസ്കരിക്കുകയും ചെയ്യും. ശുചിത്വമിഷൻ നൽകിയ 1000 സ്റ്റീൽ ഗ്ലാസുകൾ ജില്ല വികസന സമിതിയിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ ബാബുരാജിന് നൽകി. സി.കെ. ശശീന്ദ്രൻ എം.എൽ.എ, ജില്ല കലക്ടർ എസ്. സുഹാസ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.കെ. അസ്മത്ത്, ശുചിത്വമിഷൻ ജില്ല കോഓഡിനേറ്റർ പി.എ. ജസ്റ്റിൻ, അസി. പ്ലാനിങ് ഓഫിസർ സുഭദ്ര നായർ എന്നിവർ സംസാരിച്ചു. SUNWDL5ജില്ല കലോത്സവത്തിനായി ശുചിത്വമിഷൻ നൽകിയ സ്റ്റീൽ ഗ്ലാസ് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി വിദ്യാഭ്യാസ ഉപഡയറക്ടർ ബാബുരാജിന് നൽകുന്നു ചെറുകിട സംരംഭകർക്ക് ശിൽപശാല പുത്തൂർവയൽ: ലീഡ് ബാങ്കും ആർ.സിറ്റിയും സംയുക്തമായി ചെറുകിട സംരംഭകർക്കുള്ള എം.എസ്.എം.ഇ, മുദ്ര ഏകദിന ശിൽപശാല സംഘടിപ്പിച്ചു. ജില്ല കലക്ടർ എസ്. സുഹാസ് ഉദ്ഘാടനം ചെയ്തു. വിവിധ ഉദ്യോഗസ്ഥർ സ്കീമുകളെ കുറിച്ച് സംസാരിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ളവർ ശിൽപശാലയിൽ പങ്കെടുത്തു. SUNWDL6 ചെറുകിട സംരംഭകർക്കുള്ള ശിൽപശാല ജില്ല കലക്ടർ എസ്. സുഹാസ് ഉദ്ഘാടനം ചെയ്യുന്നു എസ്.സി പ്രമോട്ടർ നിയമനം കൽപറ്റ: പട്ടികജാതി വികസന വകുപ്പ് എസ്.സി. പ്രമോട്ടർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പ്ലസ് ടു പാസായ 18നും 40 ഇടയിൽ പ്രായമുള്ള പട്ടികജാതി വിഭാഗക്കാർക്കും 40-50 പ്രായപരിധിയിലുള്ള പത്താംക്ലാസ് പാസായ സാമൂഹിക പ്രവർത്തകർക്കും അപേക്ഷിക്കാം. ബയോഡാറ്റ, ജാതി, പഞ്ചായത്തിൽ /മുനിസിപ്പാലിറ്റിയിൽ സ്ഥിരതാമസമാണെന്നുള്ള പഞ്ചായത്ത് സെക്രട്ടറി/മുനിസിപ്പൽ സെക്രട്ടറിയുടെ സാക്ഷ്യപത്രം, വിദ്യാഭ്യാസ യോഗ്യത, സാമൂഹിക പ്രവർത്തകരാണെങ്കിൽ റവന്യു അധികാരിയിൽനിന്നുള്ള സാക്ഷ്യപത്രം എന്നിവ സഹിതം ഡിസംബർ എട്ടു വരെ ജില്ല പട്ടികജാതി വികസന ഓഫിസർക്ക് അപേക്ഷ നൽകാം. പുൽപള്ളി, മുള്ളൻകൊല്ലി, കണിയാമ്പറ്റ, പൊഴുതന, വെങ്ങപ്പള്ളി, തരിയോട്, മുട്ടിൽ, കോട്ടത്തറ, മൂപ്പൈനാട്, മേപ്പാടി, പടിഞ്ഞാറത്തറ, വൈത്തിരി, തവിഞ്ഞാൽ, വെള്ളമുണ്ട, നെന്മേനി എന്നീ പഞ്ചായത്തുകളിൽ ഓരോ പ്രമോട്ടർമാർ വീതവും കൽപറ്റ, മാനന്തവാടി, ബത്തേരി മുനിസിപ്പാലിറ്റികളിൽ മൂന്നു പ്രമോട്ടർമാർ വീതവുമാണ് ഒഴിവ്. മേൽ പഞ്ചായത്തുകളിൽ/മുനിസിപ്പാലിറ്റികളിൽ നിലവിൽ പ്രമോട്ടറായി ജോലിചെയ്യുന്നവർക്കും അപേക്ഷിക്കാം. ഫോൺ: 04936 203824. ക്ഷേത്ര ട്രസ്റ്റി നിയമനം മാനന്തവാടി: പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദുമത വിശ്വാസികളായ അതത് ക്ഷേത്ര പരിസരവാസികളിൽനിന്നും അപേക്ഷ ക്ഷണിച്ചു. മാനന്തവാടി താലൂക്കിലെ അഞ്ചുകുന്ന് രവിമംഗലം ശിവ ക്ഷേത്രം, ചെറുകാട്ടൂർ ശ്രീ മാതാങ്കോട് ചേടാറ്റിലമ്മ ക്ഷേത്രം, പൊരുനെല്ലൂർ ശ്രീ കരിമ്പിൽ ഭഗവതി ക്ഷേത്രം, തവിഞ്ഞാൽ ശ്രീ അടുവത്ത് വിഷ്ണു ക്ഷേത്രം, ചെറുകാട്ടൂർ ആര്യന്നൂർ ശിവ ക്ഷേത്രം, ശ്രീ മുതിരേരി ശിവ ക്ഷേത്രം, തൊണ്ടർനാട് ശ്രീ കുഞ്ഞോം ഭഗവതി ക്ഷേത്രം, പനമരം ശ്രീ എരനെല്ലൂർ മഹാവിഷ്ണു ക്ഷേത്രം എന്നീ ക്ഷേത്രങ്ങളിലേക്കാണ് നിയമനം. അപേക്ഷ ഡിസംബർ 28ന് അഞ്ച് വരെ തലശ്ശേരി അസി. കമ്മീഷണർക്ക് നൽകാം. അപേക്ഷാ ഫോറം ഓഫിസ് പ്രവൃത്തി ദിവസങ്ങളിൽ സൗജന്യമായി ലഭിക്കും. ക്വട്ടേഷൻ ക്ഷണിച്ചു കൽപറ്റ: കൃഷി വകുപ്പ് ജില്ലയിലെ പനമരം, മാനന്തവാടി, കൽപറ്റ, ബത്തേരി ബ്ലോക്കുകളിൽ നടത്തിയ 82 കാർഷിക മാർക്കറ്റുകളുടെ കണക്കുകൾ പരിശോധന നടത്തി നൽകുന്നതിന് ചാർട്ടേർഡ് അക്കൗണ്ടൻറുമാരിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ഡിസംബർ 11ന് രാവിലെ 11 വരെ പ്രിൻസിപ്പൽ കൃഷി ഓഫിസിൽ സ്വീകരിക്കും. ക്വട്ടേഷനുകൾ ഡിസംബർ 12ന് ഉച്ചക്ക് 12ന് തുറക്കും. ഫോൺ: 04936 202508. പഴശ്ശി അനുസ്മരണ ദിനാചരണവും ചരിത്ര സെമിനാറും മന്ത്രി കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും കൽപറ്റ: പഴശ്ശി അനുസ്മരണ ദിനാചരണത്തോടനുബന്ധിച്ച് ഇൗ മാസം 30ന് രാവിലെ ഒമ്പതിന് മാനന്തവാടി പഴശ്ശികുടീരത്തിൽ നടത്തുന്ന ചരിത്ര സെമിനാർ തുറമുഖ-പുരാവസ്തു-പുരാരേഖ-മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ഒ.ആർ. കേളു എം.എൽ.എ അധ്യക്ഷത വഹിക്കും. എം.ഐ. ഷാനവാസ് എം.പി, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി, വിവിധ ജനപ്രതിനിധികൾ, രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. രാവിലെ 10ന് നടക്കുന്ന ചരിത്ര സെമിനാറിൽ ഡോ. എ. വൽസലൻ മോഡറേറ്ററായിരിക്കും. ഡോ. എം.ടി. നാരായണൻ, ഡോ. കെ.എം. ഭരതൻ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഉത്സവ ആഘോഷ കമ്മിറ്റി രൂപവത്കരിച്ചു പുൽപള്ളി: ശ്രീ മുരിക്കൻമാർ ദേവസ്വം പുൽപള്ളി സീതാലവ-കുശ ക്ഷേത്രത്തിലെ ചുറ്റുവിളക്ക് ആറാട്ട് മഹോത്സവത്തി​െൻറ വിജയകരമായ നടത്തിപ്പിനായി 101 അംഗ ആഘോഷ കമ്മിറ്റി രൂപവത്കരിച്ചു. ക്ഷേത്രം ട്രസ്റ്റി കുപ്പത്തോട് രാജശേഖരൻ നായർ അധ്യക്ഷത വഹിച്ചു. ക്ഷേത്രം മേൽശാന്തി മധുസൂദനൻ നമ്പൂതിരി, വി.എൻ. ലക്ഷ്മണൻ, എൻ. വാമദേവൻ, എം.ബി. രാമകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ജനുവരി ഒന്നു മുതൽ എട്ടുവരെയാണ് ഉത്സവാഘോഷം. ഭാരവാഹികൾ: പി. പത്മനാഭൻ (പ്രസി), മണി പാമ്പനാൽ (സെക്ര), സി. വിജേഷ് ( ദേവസ്വം കോ-ഓഡിനേറ്റർ), കെ.പി. ഗോവിന്ദൻ കുട്ടി, രവി താമരക്കുന്നേൽ, പുഷ്കല രാമചന്ദ്രൻ, പി.ആർ. തൃദീപ് കുമാർ (വൈസ്. പ്രസി), സി.ടി. സന്തോഷ്, വിക്രമൻ എസ്. നായർ ( സെക്ര). കെ.ഡി. ഷാജിദാസ് (ജോ. സെക്ര).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.