വടകര: മാഹിയിൽനിന്ന് കടത്തുകയായിരുന്ന 15 ലിറ്റർ വിദേശമദ്യവുമായി വിലങ്ങാട് കണ്ടത്തിൽ സാജു ആൻറണിയെ വടകര എക്സൈസ് സംഘം പിടികൂടി. വെള്ളിയാഴ്ച രാത്രി 12 മണിയോടെ വാഹനപരിശോധനക്കിടെ ചോറോടുനിന്നാണ് പിടിയിലായത്. മാഹി കേന്ദ്രീകരിച്ച് സ്കൂട്ടറിൽ സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലേക്ക് മദ്യം കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് സാജുവെന്ന് പൊലീസ് പറഞ്ഞു. 10 അബ്കാരി കേസുകളിൽ പ്രതിയാണ്. മാഹിയിലെ ക്വാട്ടേഴ്സിൽ താമസിക്കുന്ന ഇയാളുടെ കീഴിൽ നിരവധി മദ്യക്കടത്തുകാരുണ്ടെന്നാണ് വിലയിരുത്തൽ. പുനത്തിലിെൻറ ഒാർമയിൽ ചിത്രകാരന്മാരുടെ 'വർണ ശിലകൾ' വടകര: ഡോ. പുനത്തിൽ കുഞ്ഞബ്ദുള്ളക്ക് വർണങ്ങൾകൊണ്ട് സ്മരണാഞ്ജലി തീർക്കാനൊരുങ്ങുകയാണ് കടത്തനാട് ചിത്രകല പരിഷത്ത്. 'വർണ ശിലകൾ' എന്ന് പേരിട്ട ചിത്രകലാക്യാമ്പ് പുനത്തിലിെൻറ സ്മാരകശിലകളിലൂടെ മലയാളി അറിഞ്ഞ ഗോസായിക്കുന്നിെൻറ താഴ്വരയിലാണ് നടത്തുന്നത്. ഡിസംബർ രണ്ടിന് നടക്കുന്ന ക്യാമ്പിൽ കേരളത്തിന് അകത്തും പുറത്തുമുള്ള 30 ചിത്രകാരന്മാരാണ് പങ്കെടുക്കുന്നത്. ചിത്രകാരൻ സദു അലിയൂർ ഉദ്ഘാടനം ചെയ്യും. രാവിലെ ഒമ്പതിനാരംഭിക്കുന്ന ക്യാമ്പ് വൈകീട്ട് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.