യന്ത്ര വണ്ടിയിലേറി ഇനി ഭിന്നശേഷിക്കാർക്കും കൃഷിചെയ്യാം

കോഴിക്കോട്: കാര്‍ഷികമേഖലയിലെ ഭിന്നശേഷിക്കാർക്ക് സഹായകരമായ യന്ത്രവുമായെത്തി സംസ്ഥാന ശാസ്ത്രോത്സവത്തിൽ ശ്രദ്ധനേടിയിരിക്കുകയാണ് കൊടുങ്ങല്ലൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി വിദ്യാർഥികളായ ഭാസിം അക്തറും െക.എസ്. സാദും. മൾട്ടി പർപ്പസ് അഗ്രികൾചറൽ മെഷീൻ എന്നാണ് ഇൗ യന്ത്രത്തിന് പേരിട്ടിരിക്കുന്നത്. വിത്തിടാനും കിളക്കാനും ബുദ്ധിമുട്ടുള്ള ഭിന്നശേഷിക്കാരായ കര്‍ഷകര്‍ക്കാണ് ഇൗ ഉപകരണം കൂടുതൽ ഉപകാരപ്രദം. ഇത് ഉപയോഗിച്ച് വിത്ത് വിതക്കാം, നനക്കാം, കിളക്കാം, കുഴിയെടുക്കാം. നാലു വർഷമായി പല മോഡലുകളായി നടത്തിയ പരീക്ഷണങ്ങൾക്കൊടുവിൽ കണ്ടെത്തിയതാണ് ഇവരുെട മൾട്ടി പർപ്പസ് അഗ്രി കൾചറൽ മെഷീൻ. വീടുകളിലെ കൃഷി ആവശ്യത്തിനും ചെറുകിട ഫാമുകളിലും ഇൗ മെഷീൻ വണ്ടി കൂടുതൽ ഉപയോഗപ്രദമാകുമെന്നാണ് ഇവരുെട പ്രതീക്ഷ. വളരെ ചെലവ് ചുരുങ്ങിയ രീതിയിൽ ഇത്തരമൊരു വാഹനം വികസിപ്പിച്ചെടുക്കാമെന്ന് ഇവർ പറയുന്നു. ഏകദേശം 10,000 രൂപയാണ് ഇതി​െൻറ നിർമാണ ചെലവ് കാണക്കാക്കുന്നത്. ശാസ്ത്രോത്സവത്തിലെ വർക്കിങ് മോഡൽ വിഭാഗത്തിലാണ് മൾട്ടി പർപ്പസ് മെഷീൻ ഇവർ പരിചയപ്പെടുത്തുന്നത്. 48 വാട്ട് ബാറ്ററി പാക്ക്, ഹബ് മോട്ടർ, സോളാർ പാനൽ തുടങ്ങിയവയാണ് ഇൗ വണ്ടിയുണ്ടാക്കാനുള്ള പ്രധാനവസ്തുക്കൾ. മലിനീകരണം വളരെ കുറവായതിനാൽ പരിസ്ഥിതി സൗഹൃദമായ മോഡലാണിതെന്നും കുട്ടികൾ പറയുന്നു. മടിമൂലം കാര്‍ഷിക മേഖലയിലേക്ക് വരാത്തവരെ ആകര്‍ഷിക്കാന്‍ കൂടിയാണ് ഈ ഉപകരണമെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.