ലോകായുക്​ത അപ്പീലുകാരോട്​ സംഘാടകരു​െട ചിറ്റമ്മനയം

കോഴിക്കോട്: ലോകായുക്ത വിധിയിലൂടെ അപ്പീൽ ലഭിച്ചവരോട് സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ കടുത്തവിവേചനെമന്ന് പരാതി. അപ്പീലുമായെത്തിയ മത്സരാർഥികളെ വിധികർത്താക്കൾക്ക് മനസ്സിലാകുന്ന രീതിയിൽ സംഘാടകർ പെരുമാറിയെന്നാണ് രക്ഷിതാക്കളുടെ പരാതി. ഇൗ മത്സരാർഥികളുടെ കോഡ് നമ്പർ കടലാസിൽ എഴുതിയാണ് നൽകിയത്. മറ്റ് വിദ്യാർഥികളുെട കോഡ് നമ്പർ കടലാസിൽ പ്രിൻറ് ചെയ്തതായിരുന്നു. അപ്പീൽ വഴിയെത്തിയവരാണെന്ന് വിധികർത്താക്കളോട് സംഘാടകർ പറഞ്ഞതായും പരാതിയുണ്ട്. വിധിനിർണയത്തി​െൻറ രഹസ്യസ്വഭാവം നഷ്ടമാകുന്ന ഇൗ നടപടിക്കെതിരെ അഡീഷനൽ ഡി.പി.െഎ ജിമ്മി കെ. ജോസിന് രക്ഷിതാക്കൾ പരാതി നൽകി. ഇക്കാര്യം ഗൗരവത്തോടെ അന്വേഷിക്കുെമന്ന് ഡി.പി.െഎ അറിയിച്ചതായി രക്ഷിതാക്കൾ പറഞ്ഞു. ലോകായുക്തയുടെ വിധി സമ്പാദിച്ച് 21 മത്സരാർഥികളാണ് കോഴിക്കോട്ട് എത്തിയത്. ഇവരെ പെങ്കടുക്കാൻ അനുവദിച്ചെങ്കിലും അന്തിമ കോടതിവിധി വരെ ഫലങ്ങൾ തടഞ്ഞുവെക്കാൻ അഡീഷനൽ ഡി.പി.െഎ ഉത്തരവിറക്കിയിട്ടുണ്ട്. വാദം നടക്കാതെയും വിദ്യാഭ്യാസ വകുപ്പി​െൻറ ഭാഗം കേൾക്കാതെയുമാണ് കോടതിവിധി വന്നത്. അന്തിമ കോടതി വിധി വന്നാലും തങ്ങൾക്ക് സമ്മാനം കിട്ടുമോെയന്നതാണ് അപ്പീൽ വഴിയെത്തിയവരുടെ ആശങ്ക. അപ്പീലി​െൻറ പേരിൽ ശത്രുക്കളെപ്പോലെയാണ് സംഘാടകർ പെരുമാറുന്നതെന്നാണ് ആക്ഷേപം. ഹൈകോടതി വിധി പാലിക്കാനായി ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർമാർ ഇത്തവണ അപ്പീലുകൾ അനുവദിച്ചിരുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.