ബം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ൽ 32 ല​ക്ഷം ഡോ​ള​റു​മാ​യി കോഴിക്കോട്​ സ്വദേശി പി​ടി​യി​ൽ

ബംഗളൂരു: 32.25 ലക്ഷം അമേരിക്കൻ ഡോളറുമായി ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ മലയാളി പിടിയിൽ. ദുബൈയിലേക്ക് പോകാനായി വെള്ളിയാഴ്ച രാവിലെ വിമാനത്താവളത്തിലെത്തിയ കോഴിക്കോട് സ്വദേശി അബ്ദുൽ റഫീഖാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. ലാപ്ടോപ് ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം. റഫീഖി​െൻറ പെരുമാറ്റത്തിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ ബാഗ് പരിശോധിക്കുകയായിരുന്നു. ദുബൈയിലേക്കുള്ള എമിറേറ്റ്സി​െൻറ ഇ.കെ 0569 വിമാനത്തിൽ കയറാനായി കാത്തുനിൽക്കുന്നതിനിടെയാണ് വലയിലാകുന്നത്. ലാപ്ടോപ് ബാഗി​െൻറ അടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു. കറൻസി കടത്ത് റാക്കറ്റുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് പൊലീസ് വെളിപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.