വർണപ്പകിട്ടേകി പ്രവൃത്തിപരിചയമേള

കോഴിക്കോട്: ശാസ്ത്രോത്സവത്തി​െൻറ മൂന്നാംനാള്‍ മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ വർണങ്ങൾ വാരിവിതറി പ്രവൃത്തിപരിചയമേള. പരമ്പരാഗതരീതിയിൽ നിന്നുമാറി ഓലനിർമാണത്തിനുള്ള ഓലകൾക്ക് ചായമടിച്ചും മറ്റും ഉൽപന്നങ്ങളിൽ പുതുമയുണ്ടാക്കാൻ മത്സരാർഥികൾക്കായി. കയറുല്‍പന്ന നിര്‍മാണത്തിലും നിറം ചേര്‍ത്തതോടെ വ്യത്യസ്ത മോഡലുകളിലുള്ള ചൂടിപ്പടമാണ് വിദ്യാര്‍ഥികള്‍ നെയ്‌തെടുത്തത്. പാവനിർമാണവും പാവകളിക്കുള്ള പാവ നിർമാണവും(പപ്പട്രി) സ്റ്റഫ്ഡ് ടോയ്സും എംബ്രോയ്ഡറിയും ഗാർെമൻറ് മേക്കിങ്ങും കുടനിർമാണവുമെല്ലാം ബഹുവർണങ്ങളുടെ മേളം തീർത്തു. പാഴാക്കി ക്കളയുന്ന വസ്തുക്കൾക്ക് ചായമടിച്ച് ചില കൈപ്പണികൾ ചെയ്തപ്പോൾ മനോഹരമായ അലങ്കാരവസ്തുക്കളായി മാറി. താജ്മഹലും ഉല്ലാസപാർക്കും വരെ ഇത്തരത്തിൽ പാഴ്വസ്തുക്കളിൽ നിന്ന് ചില മിടുക്കർ ഒരുക്കിയിരുന്നു. മുളയുല്‍പന്ന നിര്‍മാണത്തില്‍ അന്യംനിന്നുപോകുന്നതും ആദിവാസികള്‍ക്കിടയിലുള്ളതുമായ വ്യത്യസ്ത ഉല്‍പന്നങ്ങളാണ് നിര്‍മിച്ചത്. പാവനിര്‍മാണത്തില്‍ ഗാന്ധിജിയെ വരെ രൂപകൽപന ചെയ്ത് ചിലർ മുന്നേറി. അതിനിടയിൽ പാവനിര്‍മാണത്തിനാവശ്യമായ വസ്ത്രങ്ങള്‍ ചിലര്‍ നെയ്ത് കൊണ്ടുവന്നിരുന്നു. മറ്റു ചിലര്‍ മത്സരത്തിനിടയിലാണ് വസ്ത്രങ്ങള്‍ നെയ്‌തെടുത്തത്. ഇത് കഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് അര്‍ഹമായ ഫലം ലഭിക്കില്ലെന്ന ആക്ഷേപം ഉയരാന്‍ കാരണമായി. photos ab
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.