കോഴിക്കോട്: അത്യാധുനിക സംവിധാനത്തോടുകൂടിയുള്ള പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് കാറിെൻറ മാതൃക പരിചയപ്പെടുത്തുകയാണ് രാമനാട്ടുകര സേവാമന്ദിർ ഹയർ സെക്കൻഡറി സുകൂൾ വിദ്യാർഥികളായ അഭി പ്രമോദും ശിവദത്തും. സംസ്ഥാന ശാസ്ത്രോത്സവത്തിലെ സ്റ്റിൽ മോഡൽ വിഭാഗത്തിലാണ് ഇവരുെട പ്രദർശനം. പെട്രോളും ഡീസലും ആവശ്യമില്ലാതെതന്നെ ഉപയോഗിക്കാമെന്നതിനാൽ ഭാവിയിൽ ഇത്തരം വാഹനങ്ങൾക്ക് വലിയ സാധ്യതയാണെന്ന് വിദ്യാർഥികൾ പറയുന്നു. പൂർണമായി പരിസ്ഥിതിസൗഹൃദവാഹനമെന്നതിനാൽ അന്തരീക്ഷ മലിനീകരണം കുറക്കാനും സാധിക്കും. കാറിൽ ഉപയോഗിക്കാവുന്ന അത്യാധുനിക സെൻസർ സംവിധാനവും ഇവർ പരിചയപ്പെടുത്തുന്നുണ്ട്. റോഡിെൻറ മറുവശത്ത് ആളുകൾ ക്രോസ് ചെയ്യുന്നുണ്ടെങ്കിൽ കാറിനുള്ളിലെ സെൻസർ കൃത്യമായി ഡ്രൈവറെ വിവരമറിയിക്കും. കാറിൽ നിന്ന് ൈവദ്യുതിയും ലഭിക്കുമെന്നതാണ് ഇൗ മാതൃകയുെട മറ്റൊരു പ്രത്യേകത. ലഭിക്കുന്ന വൈദ്യുതി വീട്ടിലെ ആവശ്യങ്ങൾക്ക് നേരിട്ടുപയോഗിക്കുകയും ചെയ്യാം. ഏകദേശം 6.5 ലക്ഷം രൂപയാണ് ഇത്തരമൊരു വാഹനം നിർമിക്കാനാവശ്യമായ െചലവ്. വിദേശരാജ്യങ്ങളുടെ ടെക്നോളജി മാത്രം പ്രതീക്ഷിച്ചിരിക്കാതെ നമ്മുെട രാജ്യത്തും മികച്ച നിർമിതികൾ െകാണ്ടു വരാൻ സാധിക്കുമെന്ന് വിദ്യാർഥികൾ പ്രത്യാശ പ്രകടിപ്പിച്ചു. കേന്ദ്ര സർക്കാറിെൻറ മേക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് ഇൗ മാതൃക സമർപ്പിക്കുന്നതായും വിദ്യാർഥികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.