ശാസ്േത്രാത്സവത്തിന് ഇന്ന് കൊടിയിറക്കം ശാസ്ത്രമേളയിൽ എറണാകുളവും െഎ.ടിയിൽ കണ്ണൂരും ജേതാക്കൾ കോഴിക്കോട്: സംസ്ഥാന സ്കൂൾ ശാസ്േത്രാത്സവത്തിലെ പ്രതിഭാപ്പെരുക്കത്തിന് ഇന്ന് കൊടിയിറക്കം. മൂന്നുദിവസമായി തുടരുന്ന ശാസ്ത്രോത്സവത്തിലെ ശാസ്ത്രമേളയും പ്രവൃത്തിപരിചയ മേളയും െഎ.ടി മേളയും പൂർത്തിയായി. െഎ.ടി മേളയിൽ കണ്ണൂർ ജില്ല ജേതാക്കളായി. 113 പോയൻറുള്ള കണ്ണൂരിന് പിന്നിൽ 110 പോയൻറുമായി മലപ്പുറമാണ് രണ്ടാമത്. ആതിഥേയരായ കോഴിക്കോട് 108 പോയേൻറാടെ മൂന്നാം സ്ഥാനം സ്വന്തമാക്കി. ശാസ്ത്രമേളയിൽ 166 പോയൻറുള്ള എറണാകുളത്തിനാണ് കിരീടം. കണ്ണൂരിനും (165) പാലക്കാടിനും (164) യഥാക്രമം രണ്ടും മൂന്നും സ്ഥാനവും ലഭിച്ചു. പ്രവൃത്തിപരിചയ മേളയിൽ ഒടുവിൽ വിവരം കിട്ടുേമ്പാൾ 37,269 മാർക്ക് നേടിയ മലപ്പുറം കുതിപ്പ് തുടരുകയാണ്. പാലക്കാടിന് 37,060 മാർക്കും കണ്ണൂരിന് 36,931 മാർക്കുമുണ്ട്. ഗണിതശാസ്ത്ര മേളയിൽ ഹയർ െസക്കൻഡറി വിഭാഗം ക്വിസ് മത്സരം മാത്രം ബാക്കിനിൽക്കേ 318 പോയൻറുമായി കണ്ണൂർ കിരീടത്തിെൻറ വക്കിലാണ്. കോഴിക്കോടും (281) മലപ്പുറവും (272) രണ്ടാം സ്ഥാനത്തിനായി പിന്നാലെയുണ്ട്. സാമൂഹിക ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനത്തുള്ള കാസർകോടിന് 139 പോയൻറാണ് സമ്പാദ്യം. തിരുവനന്തപുരവും (134) കണ്ണൂരും (130) ഇേഞ്ചാടിഞ്ച് പൊരുതുകയാണ്. ഞായറാഴ്ച വൈകീട്ട് മൂന്നുമണിക്ക് മലബാർ ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ നടക്കുന്ന സമാപന സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. മന്ത്രി ടി.പി. രാമകൃഷ്ണൻ സമ്മാനങ്ങൾ വിതരണം ചെയ്യും. റിപ്പോർട്ടുകൾ സി.പി. ബിനീഷ് സമൂർ നൈസാൻ നഹീമ പൂന്തോട്ടത്തിൽ ചിത്രങ്ങൾ പി. അഭിജിത്ത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.