റിലയന്‍സ് യൂത്ത് ഫുട്‌ബാൾ: എം.എസ്.പി സ്‌കൂളിനും എം.ഇ.എസിനും കിരീടം

കോഴിക്കോട്: കോഴിക്കോട് ഫാറൂഖ് കോളജ് ഗ്രൗണ്ടില്‍ നടന്ന റിലയന്‍സ് യൂത്ത് ഫുട്‌ബാള്‍ ചാമ്പ്യന്‍ഷിപ്പി​െൻറ കോഴിക്കോട് പാദ മത്സരങ്ങളില്‍ മലപ്പുറം എം.എസ്.പി ഹയര്‍ സെക്കൻഡറി സ്‌കൂളിന് ഇരട്ട കിരീടം. കോളജ് വിഭാഗത്തില്‍ മമ്പാട് എം.ഇ.എസ് കോളജും സ്‌കൂള്‍ പെണ്‍വിഭാഗത്തില്‍ കടത്തനാട് രാജാസ് ഹയര്‍ സെക്കൻഡറി സ്‌കൂളും ചാമ്പ്യന്മാരായി. ശനിയാഴ്ച നടന്ന ഫൈനല്‍ മത്സരങ്ങളില്‍ ജൂനിയർ, സീനിയര്‍ സ്‌കൂള്‍ വിഭാഗങ്ങളിലാണ് എം.എസ്.പി കിരീടം ചൂടിയത്. ജൂനിയര്‍ വിഭാഗത്തില്‍ ഫാറൂഖ് സ്‌കൂളിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് എം.എസ്.പി സ്‌കൂള്‍ തോല്‍പിച്ചത്. മുന്‍ഷിഫ് അജ്‌നാസ്, ക്രിസ്റ്റോ ഷിബു എന്നിവര്‍ ഗോളുകള്‍ നേടി. സീനിയര്‍ ടീം ചാലക്കുടി വി.എച്ച്.എസ്.എസിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പിച്ചു. ആദ്യ പകുതിയിലായിരുന്നു എം.എസ്.പിയുടെ രണ്ടു ഗോളുകളും പിറന്നത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഗോളില്ലാ സമനിലയില്‍ പിരിഞ്ഞതിനെ തുടര്‍ന്ന് സഡന്‍ഡെത്തിലായിരുന്നു കോളജ് വിഭാഗത്തിലെ ജേതാക്കളെ നിശ്ചയിച്ചത്. 4-3നായിരുന്നു ആതിഥേയരായ ഫാറൂഖ് കോളജിനെതിരെ എം.ഇ.എസ് മമ്പാടി​െൻറ വിജയം. സ്‌കൂള്‍ പെണ്‍വിഭാഗത്തില്‍ കല്ലാനോട് സ​െൻറ് മേരീസ് സ്‌കൂളിനെ 2-0ന് മറികടന്നാണ് പുറമേരി കടത്തനാട് രാജാസ് ഹയര്‍ സെക്കൻഡറി സ്‌കൂള്‍ കിരീടത്തില്‍ മുത്തമിട്ടത്. ജൂനിയര്‍ വിഭാഗത്തില്‍ ഫാറൂഖ് സ്‌കൂളി​െൻറ പി. അഭിജിത് ഗോള്‍ഡന്‍ ബൂട്ടും പാപ്പിനിശ്ശേരി ഇ.എം.എസ്.എസി​െൻറ ടി.വി. നാസില്‍ ഗോള്‍ഡന്‍ ബാള്‍ പുരസ്‌കാരവും നേടി. എം.എസ്.പിയുടെ മുഹമ്മദ് ഫായിസാണ് മികച്ച ഗോളി. സീനിയര്‍ വിഭാഗത്തില്‍ എം.എസ്.പിയുടെ എമിലി ബെന്നി ഗോള്‍ഡന്‍ ബൂട്ടും ഗോള്‍ഡൻ ബാളും സ്വന്തമാക്കി. സ​െൻറ് മൈക്കിള്‍സി​െൻറ അഖില്‍ സായിക്കാണ് ഗോള്‍ഡന്‍ ഗ്ലൗ. പെണ്‍ വിഭാഗത്തില്‍ സ​െൻറ് മേരീസി​െൻറ അനഘ സുരേഷ് ബാബുവിനാണ് ഗോള്‍ഡന്‍ ബൂട്ട്. കടത്തനാടി​െൻറ ടി.കെ. അഞ്ജു ഗോള്‍ഡന്‍ ബാളും കെ. നിസാരി ഗോള്‍ഡന്‍ ഗ്ലൗവും നേടി. RFYSKozhikodePhoto1. റിലയന്‍സ് യൂത്ത് ഫുട്‌ബാള്‍ ചാമ്പ്യന്‍ഷിപ്പി​െൻറ കോഴിക്കോട് പാദ മത്സരങ്ങളില്‍ ജൂനിയര്‍ വിഭാഗത്തില്‍ കിരീടം നേടിയ മലപ്പുറം എം.എസ്.പി ഹയര്‍ സെക്കൻഡറി സ്‌കൂള്‍ ടീം RFYSKozhikodePhoto2 റിലയന്‍സ് യൂത്ത് ഫുട്‌ബാള്‍ ചാമ്പ്യന്‍ഷിപ്പി​െൻറ കോഴിക്കോട് പാദ മത്സരങ്ങളില്‍ സീനിയര്‍ വിഭാഗത്തില്‍ കിരീടം നേടിയ മലപ്പുറം എം.എസ്.പി ഹയര്‍ സെക്കൻഡറി സ്‌കൂള്‍ ടീം RFYSKozhikodePhoto3 റിലയന്‍സ് യൂത്ത് ഫുട്‌ബാള്‍ ചാമ്പ്യന്‍ഷിപ്പി​െൻറ കോഴിക്കോട് പാദ മത്സരങ്ങളില്‍ കോളജ് വിഭാഗത്തില്‍ കിരീടം നേടിയ മമ്പാട് എം.ഇ.എസ് കോളജ് ടീം RFYSKozhikodePhoto4 റിലയന്‍സ് യൂത്ത് ഫുട്‌ബാള്‍ ചാമ്പ്യന്‍ഷിപ്പി​െൻറ കോഴിക്കോട് പാദ മത്സരങ്ങളില്‍ സ്‌കൂള്‍ പെണ്‍വിഭാഗത്തില്‍ കിരീടം നേടിയ പുറമേരി കടത്തനാട് രാജാസ് ഹയര്‍ സെക്കൻഡറി സ്‌കൂള്‍ ടീം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.