പഠനവീടിന് തുടക്കമായി

കോഴിക്കോട്: ഗ്ലോബൽ തെക്കേപ്പുറം കമ്മിറ്റി നൈനാംവളപ്പ് ഫുട്ബാൾ ഫാൻസ് അസോസിയേഷ​െൻറ സഹകരണത്തോടെ നൈനാംവളപ്പ് സ്കൂൾ ഹാളിൽ . ഹെഡ്മാസ്റ്റർ കെ.കെ. സന്തോഷ് ഉദ്ഘാടനം നിർവഹിച്ചു. എൻഫ പ്രസിഡൻറ് സുബൈർ നൈനാംവളപ്പ് അധ്യക്ഷത വഹിച്ചു. മലയാള സർവകലാശാല മുൻ രജിസ്ട്രാർ പ്രഫ. കെ.വി. ഉമ്മർ ഫാറൂഖ് മുഖ്യപ്രഭാഷണം നടത്തി. വൈകുന്നേരങ്ങളിലും സ്കൂൾ അവധി ദിനങ്ങളിലും രണ്ടുമുതൽ ഏഴാംക്ലാസുവരെ പഠിക്കുന്ന വിദ്യാർഥികൾക്ക് ഹോംവർക്കുകൾ ചെയ്യുന്ന ശീലം േപ്രാത്സാഹിപ്പിക്കുക, സാങ്കേതിക സഹായത്തോടെ പഠനനിലവാരം ഉയർത്തുക എന്നി ലക്ഷ്യത്തോടെയാണ് പഠനവീട് തുടങ്ങിയത്. സി.എ. ആലിക്കോയ, ഫിറോസ് മൂപ്പൻ, എൻ.വി. ആലിക്കോയ, എസ്.വി. മുഹമ്മദ് കോയ, ജമീല മുഹമ്മദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.