കെ.എസ്​.ഇ.ബി കിനാലൂർ സബ്​ സ്​റ്റേഷൻ ഉദ്​ഘാടനം 28ന്

കോഴിക്കോട്: കെ.എസ്.ഇ.ബി കിനാലൂരിൽ നിർമിച്ച 110 കെ.വി സബ് സ്റ്റേഷൻ ഇൗമാസം 28ന് നാടിന് സമർപ്പിക്കുമെന്ന് പുരുഷൻ കടലുണ്ടി എം.എൽ.എ അറിയിച്ചു. രാവിലെ 10.30ന് മന്ത്രി എം.എം. മണി ഉദ്ഘാടനം െചയ്യും. കെ.എസ്.െഎ.ഡി.സിയുടെ 5.24 കോടി വിഹിതം ഉൾപ്പെടെ എട്ടു കോടിയോളം രൂപ ചെലവഴിച്ചാണ് കെ.എസ്.ഇ.ബി സബ് സ്റ്റേഷൻ യാഥാർഥ്യമാക്കിയത്. ഉണ്ണികുളം, ബാലുശ്ശേരി പ്രദേശങ്ങളിലെ േവാൾേട്ടജ് ക്ഷാമവും െവെദ്യുതിതടസ്സവും പരിഹരിക്കുന്നതോടൊപ്പം കിനാലൂരിലെ വ്യവസായികാവശ്യങ്ങൾക്കും പദ്ധതി പ്രയോജനം െചയ്യും. സബ് സ്റ്റേഷൻ നിർമാണത്തിനാവശ്യമായ രണ്ട് ഏക്കർ സ്ഥലം കെ.എസ്.െഎ.ഡി.സിയാണ് കെ.എസ്.ഇ.ബിക്ക് സൗജന്യമായി കൈമാറിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി. പ്രതിഭ, പഞ്ചായത്ത് പ്രസിഡൻറ് വി.എം. കമലാക്ഷി, പി.ടി. ജോസഫ്, പ്രസന്ന എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു. മോേട്ടാർ വ്യവസായ സംരക്ഷണ സമിതി കൺവെൻഷൻ 28ന് കോഴിക്കോട്: കേരള മോേട്ടാർ വ്യവസായ സംരക്ഷണ സമിതി ജില്ല കൺവെൻഷൻ ഇൗമാസം 28ന് ടൗൺഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് സി.െഎ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം െചയ്യും. കേന്ദ്ര മോേട്ടാർ വാഹന നിയമ ഭേദഗതി നിയമമായി മാറുന്നതോടെ മേഖല പൂർണമായും കുത്തകവത്കരിക്കപ്പെടുമെന്നും റോഡ് സുരക്ഷക്കുള്ള ഒരു നിർദേശവും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നില്ലെന്നും ഭാരവാഹികൾ കുറ്റപ്പെടുത്തി. ചെയർമാൻ കെ. രാധാകൃഷ്ണൻ, കൺവീനർ കെ.കെ. മമ്മു, എം.കെ.പി. മുഹമ്മദ്, കെ.കെ. ഹംസ, പി.കെ. നാസർ, ബിജു ആൻറണി, യു.എ. ഗഫൂർ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.