സുമനസ്സുകളുടെ കൂട്ടായ്​മയിൽ മണികണ്​ഠന്​ പുതുജീവനും വീടും

കക്കട്ടിൽ: ഇരുകാലുകൾക്കും രോഗം ബാധിച്ച് എഴുേന്നറ്റിരിക്കാൻപോലും കഴിയാതിരുന്ന ഇതര സംസ്ഥാനക്കാരനായ മണികണ്ഠന് സുമനസ്സുകളുടെ കൂട്ടായ്മയിൽ പുതുജീവനും വീടും. കക്കട്ടിലെ ഹണി ബേക്കറിയിൽ ജോലി ചെയ്തുെകാണ്ടിരിക്കെ ഇടുപ്പെല്ലിന് അസുഖം വന്നു കിടപ്പിലാവുകയായിരുന്നു. പുറേമ്പാക്കുഭൂമിയിൽ ടാർപോളിൻ വലിച്ചുകെട്ടിയ കൂരക്കുള്ളിൽ ചികിത്സക്ക് പണമില്ലാതെ ദുരിതത്തിൽ കഴിയുകയായിരുന്ന മണികണ്ഠ​െൻറ അവസ്ഥ കേട്ടറിഞ്ഞ കക്കട്ടിലെ വ്യാപാരിസമൂഹം മുൻകൈയെടുത്ത് ചികിത്സയും വീടുനിർമാണവും ഏറ്റെടുക്കുകയായിരുന്നു. നാലു മാസംകൊണ്ട് മണികണ്ഠ​െൻറ ചികിത്സ പൂർത്തീകരിക്കുകയും അഞ്ച് സ​െൻറ് ഭൂമിയിൽ വീട് നിർമിക്കുകയും ചെയ്തു. മുറിക്കണ്ടി സലിം ചെയർമാനും ടി. സുധീർ കൺവീനറും ഒാർമ റഫീഖ് ട്രഷററുമായ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിച്ചത്. മണികണ്ഠന് നിർമിച്ചുനൽകുന്ന സ്നേഹവീടി​െൻറ താക്കോൽ ദാന ചടങ്ങ് മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി. മോഹനൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് കെ.ടി. രാജൻ, മുറിച്ചാണ്ടി സലിം, കെ.കെ. ദിനേശൻ, എലിയാറ ആനന്ദൻ, വി.വി. പ്രഭാകരൻ, സി.വി. അശ്റഫ്, എം.എം. രാധാകൃഷ്ണൻ, വി.പി. വാസു, എം.കെ. സന്തോഷ്, പറമ്പത്ത് നാണു, വി.പി. ഗോപാലൻ, ഹണി രാജീവൻ, ഒാർമ റഫീഖ്, മണികണ്ഠൻ, സി. നാരായണൻ, വി. രാജൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.