ഫണ്ട് അനുവദിച്ചിട്ടും തിരുവള്ളൂർ-ചാനിയംകടവ് റോഡ് അറ്റകുറ്റപ്പണി വൈകുന്നു തിരുവള്ളൂർ: ഫണ്ട് അനുവദിച്ചിട്ടും റോഡ് അറ്റകുറ്റപ്പണി വൈകുന്നതായി പരാതി. തിരുവള്ളൂർ-ചാനിയംകടവ് റോഡിെൻറ അറ്റകുറ്റപ്പണിയാണ് വൈകുന്നത്. പണം അനുവദിച്ചിരുന്നെങ്കിലും അധികൃതരുടെ അനാസ്ഥയെ തുടർന്ന് അറ്റകുറ്റപ്പണി ഇനിയും തുടങ്ങിയിട്ടില്ല. ഇതോടെ ഇതുവഴിയുള്ള യാത്രാദുരിതം നീളുമെന്നുറപ്പായി. വർഷങ്ങൾക്ക് മുമ്പാണ് റോഡ് ടാർ ചെയ്തത്. പിന്നീട്, ഇടക്കിടെ റോഡ് അറ്റകുറ്റപ്പണി നടത്തിയെങ്കിലും ഫലവത്തായില്ല. അറ്റകുറ്റപ്പണിയിലെ അപാകതയാണ് കാരണം. വടകരയിൽനിന്ന് തിരുവള്ളൂർ വഴി പേരാമ്പ്രയിലേക്കുള്ള എളുപ്പവഴിയാണിത്. തിരുവള്ളൂർ മുതൽ ചാനിയംകടവുവരെ പലഭാഗത്തും റോഡിൽ കുഴികളാണ്. ഉടൻ അറ്റകുറ്റപ്പണി നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സ്വർണാഭരണം വീണുകിട്ടി ആയഞ്ചേരി: കെ.ഡി.സി ബാങ്കിനു സമീപത്തുനിന്നും സ്വർണാഭരണം വീണുകിട്ടി. തെളിവുസഹിതം വന്നാൽ ആഭരണം തിരിച്ചുകൊടുക്കുന്നതാണെന്ന് ആയഞ്ചേരി എയ്ഡ് പോസ്റ്റ് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.