ചോമ്പാല ഉപജില്ല കലോത്സവം നാളെ ആരംഭിക്കും

വടകര: ഓർക്കാട്ടേരി കെ.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ ചോമ്പാല ഉപജില്ല കലോത്സവത്തിനായുള്ള ഒരുക്കം പൂർത്തിയാകുന്നതായി സംഘാടകർ അറിയിച്ചു. 27 മുതൽ 30വരെ നടക്കുന്ന കലോത്സവത്തിൽ 70 സ്കൂളുകളിൽ നിന്നായി 2,000 പ്രതിഭകൾ പങ്കെടുക്കും. തിങ്കളാഴ്ച രചന മത്സരങ്ങളാണ് നടക്കുക. ചൊവ്വാഴ്ച സി.കെ. നാണു എം.എൽ.എ മേള ഉദ്ഘാടനം ചെയ്യുമെന്ന് ഏറാമല പഞ്ചായത്ത് പ്രസിഡൻറ് എം.കെ. ഭാസ്കരൻ, എ.ഇ.ഒ ടി.പി. സുരേഷ്ബാബു, ലിസിന പ്രകാശ്, ഒ.കെ. കുഞ്ഞബ്ദുള്ള, ആർ.എസ്. സുധീഷ്, ഉദയൻ മാസ്റ്റർ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.