മേപ്പയൂർ: സിറാജുൽഹുദ ഗ്രൂപ് ഓഫ് സ്കൂളിെൻറ കീഴിൽ നടത്തപ്പെടുന്ന ഇൻറർ സ്കൂൾ ആർട്സ് ഫെസ്റ്റ് 28, 29 തീയതികളിൽ മേപ്പയൂർ സിറാജുൽഹുദയിൽ നടക്കും. 91 ഇനങ്ങളിലായി 1000 ത്തോളം കലാപ്രതിഭകൾ സംഗമിക്കും. 28ന് പാറക്കൽ അബ്ദുല്ല എം.എൽ.എ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. പേരോട് അബ്ദുറഹിമാൻ സഖാഫി അധ്യക്ഷത വഹിക്കും. 29ന് നടക്കുന്ന സമാപനസംഗമം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ മാക്കൂൽ മുഹമ്മദ്, ജനറൽ കൺവീനർ പി.കെ. നജീബ്, മാനേജർ കോച്ചേരി കുഞ്ഞബ്ദുല്ല സഖാഫി, ഷമീർ സഖാഫി കാവിൽ, റഹീം, അബ്ദുറഹ്മാൻ എരവട്ടൂർ എന്നിവർ പങ്കെടുത്തു വൈദ്യുതി വിച്ഛേദിക്കാനെത്തിയ ജീവനക്കാരനെ മർദിച്ചെന്ന് പരാതി പേരാമ്പ്ര: കാലാവധി കഴിഞ്ഞിട്ടും ബില്ലടക്കാത്തതിനെത്തുടർന്ന് വൈദ്യുതി വിച്ഛേദിക്കാനെത്തിയ ജീവനക്കാരനെ ഗാർഹിക ഉപഭോക്താവ് മർദിച്ചതായി പരാതി. നടുവണ്ണൂർ വൈദ്യുതി ഓഫിസിലെ ജീവനക്കാരൻ കരിമ്പാലങ്കണ്ടി കാസിമാണ് മർദിച്ചതായാരോപിച്ച് പേരാമ്പ്ര പൊലീസിൽ പരാതി നൽകിയത്. ഇദ്ദേഹത്തിെൻറ പരാതിയിൽ സി.പി.എം നൊച്ചാട് ചാത്തോത്തുതാഴ വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി മാരാർകണ്ടി സുൾഫിക്കർ, സഹോദരൻ സദറുദ്ധീൻ എന്നിവർക്കെതിരെ പേരാമ്പ്ര പൊലീസ് കേസെടുത്തു. അവധി കഴിഞ്ഞത് മൂന്നുപ്രാവശ്യം മുന്നറിയിപ്പ് നൽകിയിട്ടും ബില്ലക്കാത്തതിനെ തുടർന്നാണ് ഫ്യൂസ് ഊരിയതെന്ന് ജീവനക്കാരൻ പറയുന്നത്. തുടർന്ന്, ആക്രമിക്കുകയും അസഭ്യവർഷം നടത്തുകയും ചെയ്തെന്നാണ് പരാതി. ജീവനക്കാരനെ ആക്രമിച്ചതറിഞ്ഞ് അന്വേഷിക്കാനെത്തിയ കെ.എസ്.ഇ.ബി സബ് എൻജിനീയർ ഉൾപ്പെടെയുള്ളവരെ ഭീഷണിപ്പെടുത്തിയതായും പറയുന്നു. ആക്രമണത്തിൽ പരിക്കേറ്റ കാസിം പേരാമ്പ്ര സർക്കാർ ആശുപത്രിയിൽ ചികിത്സതേടി. എന്നാൽ, വീട്ടിലെത്തിയ കാസിം അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് സുൾഫീക്കറിെൻറ ഉമ്മ നൽകിയ പരാതിയിലും പൊലീസ് കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.