പേരാമ്പ്ര: പ്ലാേൻറഷന്‍ കോര്‍പറേഷനു കീഴിൽ മുതുകാടുള്ള പേരാമ്പ്ര എസ്റ്റേറ്റ് പ്രവര്‍ത്തനം സുഗമമാക്കാന്‍ ഹൈകോടതി ഉത്തരവുണ്ടായിട്ടും കഴിഞ്ഞില്ല. 13-ാം ദിവസമായ ശനിയാഴ്ചയും സി.ഐ.ടി.യു ഉപരോധസമരം കാരണം എസ്‌റ്റേറ്റ് പ്രവർത്തനം നിലച്ചു. എസ്റ്റേറ്റിെൻറ സുഗമമായ പ്രവര്‍ത്തനത്തിനും തൊഴിലാളികള്‍ക്കും പൊലീസ് സംരക്ഷണം നല്‍കാനാണ് ഹൈകോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്. സംരക്ഷണം തേടി പ്ലാേൻറഷന്‍ കോര്‍പറേഷന്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഇടക്കാല വിധി. പേരാമ്പ്ര സി.ഐയും പെരുവണ്ണാമൂഴി എസ്.ഐയും സംരക്ഷണമൊരുക്കണമെന്നാണ് നിർദേശിച്ചിട്ടുള്ളത്. ഹൈകോടതി ഉത്തരവ് ശനിയാഴ്ച ഉച്ചക്കു ശേഷം മാത്രമാണ് ലഭിച്ചതെന്നും അതുകൊണ്ടാണ് എസ്‌റ്റേറ്റ് പ്രവർത്തിപ്പിക്കാൻ പൂർണ സംരക്ഷണം നൽകാൻ കഴിയാതിരുന്നതെന്നും പെരുവണ്ണാമൂഴി പൊലീസ് 'മാധ്യമ'ത്തോട് പറഞ്ഞു. തിങ്കളാഴ്ച മുതൽ എസ്റ്റേറ്റ് തുറക്കാൻ പൊലീസ് സംരക്ഷണമുണ്ടാവുമെന്നും അധികൃതർ അറിയിച്ചു. പേരാമ്പ്ര ഏരിയ എസ്റ്റേറ്റ് ലേബര്‍ യൂനിയന്‍ (സി.ഐ.ടി.യു) നേതൃത്വത്തില്‍ നടക്കുന്ന സമരം മൂലം എസ്റ്റേറ്റിലെ ടാപ്പിങ് നടത്തിയ റബര്‍പാല്‍ വാഹനത്തില്‍ കൊണ്ടുപോകുന്നത് തടസ്സപ്പെട്ടിരുന്നു. ഇതോടെ 42 ലക്ഷം രൂപയുടെ പാല്‍ സംഭരണ കേന്ദ്രത്തിൽ കെട്ടിക്കിടക്കുകയാണ്. ചര്‍ച്ചകള്‍ നടന്നെങ്കിലും സമരം ഒത്തുതീര്‍പ്പിലെത്തിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് കോര്‍പറേഷന്‍ കോടതിയെ സമീപിച്ചത്. തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണനും സമരം തീര്‍ക്കാനായി ഇടപെട്ടിരുന്നു. 28ന് പ്ലാേൻറഷന്‍ കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ കോട്ടയത്ത് ചര്‍ച്ചക്കായി തൊഴിലാളി യൂനിയന്‍ നേതാക്കളെ വിളിച്ചിട്ടുണ്ട്. അതിനിടെ, തൊഴില്‍മന്ത്രിയുടെ നിർദേശപ്രകാരം കോഴിക്കോട് മേഖല ജോയൻറ് ലേബര്‍ കമീഷണര്‍ വിളിച്ച ചര്‍ച്ച എസ്റ്റേറ്റ് അധികൃതര്‍ പങ്കെടുക്കാത്തതിനാല്‍ നടന്നില്ല. 28ന് ചര്‍ച്ച നിശ്ചയിച്ച സാഹചര്യത്തില്‍ പങ്കെടുക്കാനില്ലെന്നാണ് അധികൃതര്‍ അറിയിച്ചത്. കോട്ടയത്ത് പ്ലാേൻറഷന്‍ ഓഫിസിലും കോഴിക്കോട് ജില്ല ലേബര്‍ ഓഫിസറുടെ സാന്നിധ്യത്തിലും നടന്ന ചര്‍ച്ചകള്‍ നേരേത്ത പരാജയപ്പെട്ടിരുന്നു. നാലു തൊഴിലാളികളെ സസ്പെൻഡ് ചെയ്യുകയും ജോലിസ്ഥലം മാറ്റുകയും ചെയ്തതില്‍ പ്രതിഷേധിച്ചാണ് 13 മുതല്‍ സി.ഐ.ടി.യു സമരം തുടങ്ങിയത്. ആറു ദിവസമായി റബര്‍ ടാപ്പിങ് പൂര്‍ണമായി നിലച്ചിരിക്കുകയാണ്. ലക്ഷങ്ങളുടെ നഷ്ടമാണ് ഇതുമൂലമുണ്ടായത്. സമരം ഖനനലോബിയെ സഹായിക്കാൻ -യൂത്ത് കോൺഗ്രസ് പേരാമ്പ്ര: എസ്റ്റേറ്റിൽ സി.ഐ.ടി.യു ആഭിമുഖ്യത്തിൽ നടത്തുന്ന സമരം ആഭാസമാണെന്നും നിസ്സാര കാര്യത്തിെൻറ പേരിൽ ഓഫിസ് ഉപരോധിച്ചും എസ്റ്റേറ്റ് പ്രവർത്തനം തടസ്സപ്പെടുത്തിയും നടത്തുന്ന സമരം ചക്കിട്ടപാറയെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഖനനലോബിയെ സഹായിക്കാൻ വേണ്ടിയാണെന്നും ചക്കിട്ടപാറ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. ഡ്യൂട്ടിസമയത്ത് കൃത്യവിലോപം കാണിച്ച ജോലിക്കാരെ സ്ഥലംമാറ്റുകയാണ് മാനേജ്മെൻറ് ചെയ്തതെന്നും സമരത്തിെൻറ പേരിൽ സർക്കാറിനും കോർപറേഷനും ഉണ്ടായ നഷ്ടം സമരം നടത്തിയ യൂനിയനിൽനിന്ന് ഈടാക്കാൻ മാനേജ്മെൻറ് തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻറ് രാജേഷ് തറവട്ടത്ത് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.