വൃക്ഷത്തൈകൾ നട്ട്​ ഡി.വൈ.എഫ്​.​െഎ പ്രതിഷേധം

മേപ്പയൂർ: വിളയാട്ടൂരിൽ തണൽമരങ്ങൾ വെട്ടിനശിപ്പിച്ചതിനെതിരെ ഡി.വൈ.എഫ്.െഎ ഇല്ലത്തുതാഴ യൂനിറ്റി​െൻറ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ട് പ്രതിഷേധിച്ചു. വിളയാട്ടൂർ ഗവ. എൽ.പി സ്കൂളിലേക്കുള്ള വഴിയിലെ ഇരുവശങ്ങളിലുമാണ് മരങ്ങൾ വെച്ചത്. പരിസ്ഥിതി പ്രവർത്തകൻ ബിജു കൊട്ടാരക്കര, ഡി.വൈ.എഫ്.െഎ ഇല്ലത്തുതാഴ യൂനിറ്റ് സെക്രട്ടറി അമൽദേവ്, അരുൺരാജ് എന്നിവർ നേതൃത്വം നൽകി. കീഴരിയൂരിൽ ഭ്രാന്തൻ കുറുക്കന്മാരുടെ വിളയാട്ടം; നാട്ടുകാർ പരിഭ്രാന്തിയിൽ മേപ്പയൂർ: കീഴരിയൂരിൽ ഭ്രാന്തൻ കുറുക്കന്മാരുടെ വിളയാട്ടം. വീടുകളിലെ ആലകളിൽ കെട്ടിയ 40ഒാളം പശുക്കളെയാണ് ഭ്രാന്തൻ കുറുക്കന്മാർ ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് കുറുക്കന്മാരുടെ ആക്രമണമുണ്ടായത്. കടിയേറ്റ മുഴുവൻ പശുക്കൾക്കും കീഴരിയൂർ മൃഗാശുപത്രിയിലെ ഡോ. ഷസ്ന മുഹമ്മദലിയുടെ നേതൃത്വത്തിൽ കുത്തിവെപ്പ് നടത്തി. ഇനി നാലു തവണകൂടി കുത്തിവെപ്പ് നടത്തേണ്ടതുണ്ട്. അതിനുള്ള മരുന്ന് ജില്ല ആശുപത്രിയിൽനിന്ന് ലഭ്യമാക്കുമെന്നും ഡോ. ഷസ്ല പറഞ്ഞു. ഒരു വീട്ടിലെത്തന്നെ രണ്ടും മൂന്നും പശുക്കൾക്ക് കടിയേറ്റിട്ടുണ്ട്. മിൽമ സൊസൈറ്റിയിൽ പാൽ നൽകുന്നവരാണ് ഏറെ പേരും. ലോണെടുത്ത് പശുവിനെ വാങ്ങിയ കർഷകരുമുണ്ട്. ഭ്രാന്തിളകിയ കുറുക്കന്മാരിൽനിന്ന് തെരുവുനായ്ക്കളിലേക്ക് പേ പടർന്നിട്ടുണ്ടോ എന്ന ആശങ്കയിലുമാണ് നാട്ടുകാർ. പേപ്പട്ടിവിഷ ഭീഷണി തടയാൻ സുരക്ഷനടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.