കോഴിക്കോട്: ജില്ലയിലെ തോടുകൾക്കും പുഴകൾക്കും കുറുകെ നിർമിച്ച ഉപയോഗശൂന്യമായ ജലസംഭരണ നിർമിതികളുടെ വെൻഡുകൾ മണലോ മണ്ണോ നിറച്ച ചാക്ക് ഉപയോഗിച്ച് അടച്ച് താൽക്കാലികമായി ജലസംരക്ഷണം നടത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുൻൈകയെടുക്കണമെന്ന് ജില്ല വികസനസമിതി യോഗത്തിൽ ചെയർമാൻകൂടിയായ കലക്ടർ യു.വി. ജോസ് നിർദേശം നൽകി. ജില്ലയിൽ അടുത്ത വേനലിലേക്കുള്ള കുടിവെള്ളത്തിെൻറ കരുതൽശേഖരം ലക്ഷ്യംവെച്ചാണ് സർക്കാറിെൻറ ഹരിതകേരളം പദ്ധതിയിൽ ഉൾപ്പെടുത്തി ജലസേചനം, കൃഷി, തദ്ദേശ സ്വയംഭരണം, ശുചിത്വ മിഷൻ തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെ ജില്ല ഭരണകൂടം പദ്ധതി നടപ്പാക്കുന്നത്. ജനകീയ പങ്കാളിത്തത്തോടെ ഡിസംബർ എട്ടിനുമുമ്പ് പദ്ധതി പൂർത്തിയാക്കണമെന്ന് കലക്ടർ യോഗത്തിൽ അറിയിച്ചു. തോടുകൾക്കും പുഴകൾക്കും കുറുകെ പലകാലത്തായി നിർമിച്ച നിർമിതികളിൽ അഞ്ചു ശതമാനം മാത്രമാണ് ജലസേചന വകുപ്പ് പരിപാലിക്കുന്നത്. മറ്റുള്ളവ പഞ്ചായത്തോ ഗുണഭോക്തൃ സമിതികളോ ആണ് പരിപാലിക്കുന്നത്. ഇവയിൽ പലതും ഉപയോഗശൂന്യമാണ്. ഇത്തരത്തിൽ 459 നിർമിതികൾ ജില്ലയിലുണ്ടെന്നാണ് കണക്ക്. ജില്ലയുടെ പ്രധാന കാർഷിക- കുടിവെള്ള േസ്രാതസ്സായ കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാലുകൾ കയർഭൂവസ്ത്രം ഉപയോഗിച്ച് ബലപ്പെടുത്താനും ചോർച്ച തടയാനും പദ്ധതി തയാറാക്കിയതായും ജില്ല കലക്ടർ അറിയിച്ചു. കനാൽ ശൃംഖലയുടെ 60 കിലോമീറ്ററോളം വരുന്ന ഭാഗമാണ് തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പെടുത്തി പ്രകൃതി സൗഹൃദമായ രീതിയിൽ പുനരുദ്ധരിക്കുന്നത്. അധികമായി ചോർച്ചയുള്ള കനാൽഭാഗങ്ങൾ മണ്ണിടുകയും കയർഭൂവസ്ത്രം ഉപയോഗിച്ച് ശരിയായ അളവിലും രൂപത്തിലുമാക്കി മാറ്റുകയും ചെയ്യും. യോഗത്തിൽ എം.എൽ.എമാരായ സി.കെ. നാണു, എ.കെ. ശശീന്ദ്രൻ, പി.ടി.എ. റഹീം, പുരുഷൻ കടലുണ്ടി, കെ. ദാസൻ, ഇ.കെ. വിജയൻ, പാറക്കൽ അബ്ദുല്ല, കാരാട്ട് റസാഖ്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി, ജില്ല ഡെപ്യൂട്ടി പ്ലാനിങ് ഓഫിസർ ഡോ. സാബു വർഗീസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.