എം.ആർ കുത്തിവെപ്പ്​ പൂർത്തിയാക്കാൻ ജനപ്രതിനിധികൾ മുൻകൈയെടുക്കും

കോഴിക്കോട്: മീസിൽസ്-റുബെല്ല കുത്തിവെപ്പ് ജില്ലയിൽ പൂർണമാക്കാൻ ജനപ്രതിനിധികൾകൂടി മുൻകൈയെടുക്കാൻ ജില്ല വികസന സമിതി യോഗം തീരുമാനിച്ചു. ഇതി​െൻറ ഭാഗമായി ജനപ്രതിനിധികളും മതനേതാക്കളും ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന യോഗങ്ങൾ വിവിധ കേന്ദ്രങ്ങളിൽ വിളിച്ചുചേർക്കും. ഇക്കാര്യത്തിൽ ജില്ല പിന്നാക്കം പോകാതിരിക്കാൻ എല്ലാവരും ഉണർന്നു പ്രവർത്തിക്കണമെന്ന് ജില്ല കലക്ടർ യു.വി. ജോസ് ആവശ്യപ്പെട്ടു. കുന്ദമംഗലം മിനി സിവിൽസ്റ്റേഷൻ പരിസരത്തുനിന്ന് പൊലീസ് പിടികൂടിയ വാഹനങ്ങളും മണ്ണും നീക്കംചെയ്യാൻ ഉടൻ നടപടി സ്വീകരിക്കാൻ യോഗം ആവശ്യപ്പെട്ടു. മാങ്കാവ്-മീഞ്ചന്ത മിനി ബൈപാസിൽ ജപ്പാൻ കുടിവെള്ള പദ്ധതിക്ക് പൈപ്പിടുന്ന പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കാൻ നടപടി സ്വീകരിക്കും. ജല അതോറിറ്റിയുടെ പ്രധാനപ്പെട്ട കുടിവെള്ള പൈപ്പ്ലൈനുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിശോധിക്കാൻ ജില്ല കലക്ടർ പ്രത്യേക യോഗം വിളിക്കും. രാമനാട്ടുകര നഗരസഭയിലെ പുറമ്പോക്ക് ൈകയേറ്റ കാര്യത്തിൽ നിയമതടസ്സമില്ലെങ്കിൽ ഉടൻ ഒഴിപ്പിക്കും. ജില്ല പഞ്ചായത്തി​െൻറ നിയന്ത്രണത്തിലുള്ള വടകര ജില്ല ആശുപത്രി കെട്ടിടത്തി​െൻറ പ്രവൃത്തി അടിയന്തരമായി പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ആവശ്യപ്പെട്ടു. 13 കോടി ചെലവിൽ നിർമിക്കുന്ന കെട്ടിടത്തി​െൻറ നിർമാണം മുടങ്ങിയത് ഗൗരവമായി കാണണമെന്നും പൊതുമരാമത്ത് കെട്ടിട വിഭാഗം അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.