ഫർണിച്ചർ വിതരണം

കോഴിക്കോട്: കോർപറേഷൻ മത്സ്യമേഖലയിൽ നടപ്പാക്കുന്ന പദ്ധതികളായ മത്സ്യത്തൊഴിലാളികളുടെ വിദ്യാർഥികളായ മക്കൾക്കുള്ള , രജിസ്േട്രഡ് മത്സ്യത്തൊഴിലാളികൾക്കുള്ള ഡിങ്കി വിതരണം, തോണി ഉടമകൾക്കുള്ള വലവിതരണം എന്നിവക്ക് പദ്ധതികളുടെ ഗുണഭോക്താക്കൾ ഡിസംബർ എട്ടിനകം ബന്ധപ്പെട്ട രേഖകൾ സഹിതം വെള്ളയിൽ മത്സ്യഭവൻ ഓഫിസിൽ എത്തണം. ഗുണഭോക്താക്കളുടെ ലിസ്റ്റ് വെള്ളയിൽ മത്സ്യഭവനിലും കോഴിക്കോട് കോർപറേഷൻ വെബ്സൈറ്റിലും ലഭ്യമാണ്. വിശദ വിവരങ്ങൾക്ക് വെള്ളയിൽ മത്സ്യഭവൻ ഓഫിസുമായി ബന്ധപ്പെടണം. നാലാംതരം തുല്യത പരീക്ഷ ഇന്ന്; ജില്ലയിൽ 211 പേർ കോഴിക്കോട്: സാക്ഷരത മിഷൻ നാലാം തരം തുല്യത പരീക്ഷ 26ന് നടക്കും. ജില്ലയിൽ രജിസ്റ്റർ ചെയ്ത് പഠനം പൂർത്തിയാക്കിയ 211 പേർ പരീക്ഷ എഴുതും. പരീക്ഷാർഥികളിൽ 17 വയസ്സ് മുതൽ 67 വയസ്സ് വരെയുള്ളവർ ഉൾപ്പെടും. 13 പരീക്ഷകേന്ദ്രങ്ങളാണ് ജില്ലയിൽ സജ്ജീകരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.