കെ.പി. കുഞ്ഞിമൂസക്കും ടി. ഹാരിസിനും എം.കെ.സി അവാർഡ്​

കോഴിക്കോട്: മുസ്ലിം ലീഗ് നേതാവും ചന്ദ്രിക ഡയറക്ടറുമായിരുന്ന എം.കെ.സി. അബുഹാജിയുടെ സ്മരണക്കായി സ്മാരക സമിതി ഏർപ്പെടുത്തിയ അവാർഡിന് പത്രപ്രവർത്തകനും ഗ്രന്ഥകാരനുമായ കെ.പി. കുഞ്ഞിമൂസയും ജീവകാരുണ്യ പ്രവർത്തകനായ അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് ഡയറക്ടർ ടി. ഹാരിസും അർഹരായി. 10,001 രൂപയും പ്രശസ്തി പത്രവും ശിൽപവും അടങ്ങുന്ന അവാർഡ് ഡിസംബറിൽ നടക്കുന്ന എം.കെ.സി അനുസ്മരണ സമ്മേളനത്തിൽ സമ്മാനിക്കും. ഡോ. എം.കെ. മുനീർ ചെയർമാനും സി.പി. കുഞ്ഞുമുഹമ്മദ് കൺവീനറുമായ കമ്മിറ്റിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. സ്മാരകസമിതി യോഗത്തിൽ ചെയർമാൻ കെ. മൊയ്തീൻ കോയ അധ്യക്ഷത വഹിച്ചു. സി.പി. ഇഖ്ബാൽ സ്വാഗതവും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.