നാദാപുരം: കല്ലാച്ചിയിൽ നിന്ന് യുവാക്കളുടെ മൊബൈൽ ഫോണും പണവും മോഷ്ടിച്ച കേസിൽ കൂട്ടുപ്രതിയും അറസ്റ്റിൽ. വാണിമേൽ കോടിയുറ സ്വദേശി ഒടുക്കെൻറവിട താമസിക്കുന്ന കാവിലുംപാറ സുഹൈലി നെയാണ്(20) നാദാപുരം എസ്.ഐ എൻ. പ്രജീഷ് അറസ്റ്റ് ചെയ്തത്. ഒപ്പമുണ്ടായിരുന്ന നാദാപുരം സ്വദേശി റെയീസ് കഴിഞ്ഞദിവസം പിടിയിലായിരുന്നു. നാദാപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കല്ലാച്ചി കോടതിറോഡിൽ നിർമാണപ്രവൃത്തി ചെയ്യുന്നതിനിടെ തൊഴിലാളികളുടെ ഫോണുകൾ മോഷണം പോയതോടെ ഐ.എം.ഇ.ഐ നമ്പർ കടകളിൽ ഏൽപ്പിക്കുകയായിരുന്നു. വടകരയിൽ എത്തി ഫോൺ വിൽക്കുന്നതിനിടെ മോഷ്ടാക്കളെ കടക്കാർ തിരിച്ചറിഞ്ഞതോടെ കടന്നുകളയുകയുണ്ടായി. ഇതിനിടെ മോഷ്ടാവിെൻറ ഫോട്ടോ എടുത്ത കട ഉടമ വാട്സ് ആപ് വഴി ഫോട്ടോ തൊഴിലാളികൾക്ക് നൽകുകയും പ്രതിയെ പിടികൂടി െപാലീസിൽ ഏൽപ്പിക്കുകയുമായിരുന്നു. നേരേത്ത മൊബൈൽ മോഷ്ടിച്ച കേസിൽ റിമാൻഡിലായ റെയീസ് ഈയിടെയാണ് ജാമ്യത്തിലിറങ്ങിയത്. നിർമാണപ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നതാണ് ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു. ഫോൺ നഷ്ടമാവുന്നവർ പരാതി നൽകാത്തത് ഇവർക്ക് തുണയാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.