ബാങ്ക്​ ശാഖ പൂട്ടരുത്​

കോഴിക്കോട്: മിഠായിതെരുവിലെ പഞ്ചാബ് നാഷനൽ ബാങ്ക് ശാഖ പൂട്ടാനുള്ള നീക്കത്തിൽനിന്നും അധികൃതർ പിന്മാറണമെന്ന് ഒാൾ കേരള ബാങ്ക് എംപ്ലോയിസ് ഫെഡറേഷൻ കോഴിക്കോട് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. 45 വർഷമായി ഇവിടെ പ്രവർത്തിച്ചുവരുന്ന ശാഖയിൽ 40 കോടി നിക്ഷേപവും ആറുകോടി വായ്പയുമുണ്ട്. എസ്.എം സ്ട്രീറ്റിലും പരിസര പ്രദേശത്തുമുള്ള നിരവധി കച്ചവടക്കാരും മറ്റുള്ളവരും ആശ്രയിക്കുന്ന പൊതുമേഖല ബാങ്കി​െൻറ ശാഖ അടച്ചുപൂട്ടിയാൽ അവർക്ക് നവ സ്വകാര്യ ബാങ്കുകളെ ആശ്രയിക്കേണ്ട അവസ്ഥയുണ്ടാവും. ജില്ല ചെയർമാൻ എൻ. വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. കെ.വി. സൂരി, ബോധിസത്വൻ, കെ. റജി, കെ. സജിത്കുമാർ, എം.കെ. വിനോദ് കുമാർ, എം.പി. വിജേഷ്, ബി. അനുഷ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.