കോഴിക്കോട്​ ആകാശവാണിയിൽ വാർത്ത വിഭാഗം നിർത്തലാക്കുന്നതിൽ പ്രതിഷേധം ശക്​തം

കോഴിക്കോട്: ആകാശവാണിയുടെ കോഴിക്കോട് നിലയത്തിലെ വാർത്ത വിഭാഗം അവസാനിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിൽ പ്രതിഷേധം ശക്തം. ഇൗ ഡിസംബർ ഒന്നു മുതലാണ് കോഴിക്കോട് വാർത്ത വിഭാഗം അവസാനിപ്പിക്കാൻ ഒരുങ്ങുന്നത്. നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെത്തിത്തല, എം.കെ. രാഘവൻ എം.പി എന്നിവരടക്കമുള്ളവർ രംഗത്തുവന്നിട്ടുണ്ട്. മലബാറിലെ പതിനായിരക്കണക്കിന് ശ്രോതാക്കളെ ബാധിക്കുന്ന തീരുമാനത്തിൽനിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്ന് മലബാർ ഡെവലപ്മ​െൻറ് കൗൺസിൽ ആവശ്യപ്പെട്ടു. നടപടി പിൻവലിക്കണമെന്ന് കേരള റേഡിയോ ലിസണേഴ്സ് അസോസിയേഷനും ആവശ്യപ്പെട്ടു. 50 വർഷത്തിലേറെയായി കോഴിക്കോട്ടുകാരുടെ ജീവിതത്തി​െൻറ ഭാഗമാണ് രാവിലെ 6.45നുള്ള വാർത്ത ബുള്ളറ്റിൻ. ഇതടക്കം ഏഴു വാർത്ത ബുള്ളറ്റിനുകളാണ് കോഴിക്കോടുനിന്ന് പ്രക്ഷേപണം ചെയ്യുന്നത്. കൂടാതെ വാർത്താതരംഗിണി, ജില്ല വൃത്താന്തം അടക്കമുള്ള വാർത്താധിഷ്ഠിത പരിപാടികളും ഇവിടെനിന്നു പ്രക്ഷേപണം ചെയ്യുന്നുണ്ട്. കഴിഞ്ഞവർഷം സെപ്റ്റംബറിൽ കേന്ദ്ര സർക്കാറിനു കീഴിൽ പ്രവർത്തിക്കുന്ന പ്രസാർ ഭാരതി കോർപറേഷനാണ് കോഴിക്കോട് ഉൾപ്പെടെ രാജ്യത്തെ ഏഴു നിലയങ്ങളിലെ വാർത്ത യൂനിറ്റുകൾ അടച്ചുപൂട്ടാൻ തീരുമാനമെടുത്തത്. ഇന്ദോർ റീജ്യ​െൻറ പ്രവർത്തനം ആഴ്ചകൾക്കുമുമ്പ് നിർത്തലാക്കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.