നഷ്​ടങ്ങളറിയാതെ, നശിക്കുന്നു വയനാട്​

P3 Lead Package *ജില്ലയിലെ 64 ശതമാനം കർഷകർ കീടനാശിനികൾ ഉപയോഗിക്കുന്നു *വയനാടൻ ജനതയിൽ പരിസര മലിനീകരണം അനുഭവിക്കുന്നവർ 72.4 ശതമാനം *ജലസ്രോതസ്സ് മലിനപ്പെട്ടതിനാൽ മാരകരോഗങ്ങൾ വർധിക്കുന്നു *ജലസ്രോതസ്സുകളിൽ മുമ്പുണ്ടായിരുന്ന ജൈവസമ്പത്തിൽ 80 ശതമാനം ഇപ്പോൾ കാണുന്നില്ല *പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് 73 ശതമാനംപേർ ബോധവാന്മാരല്ല കൽപറ്റ: വയനാട് ജില്ല കടന്നുപോകുന്നത് കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങളിലൂടെയെന്ന് കേരള സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റി നടത്തിയ സർേവയിലെ ഞെട്ടിക്കുന്ന കെണ്ടത്തൽ. തെളിനീരുറവകൾക്കും ജലസ്രോതസ്സുകൾക്കും പേരുകേട്ട ജില്ല കുടിക്കുന്നത് മലിനജലമെന്ന സർേവയിലെ കണ്ടെത്തൽ വയനാട് അനുഭവിക്കുന്ന ദുരിതങ്ങളുടെ നേർസാക്ഷ്യമാകുന്നു. വയനാട്ടിലെ പ്രകൃതിദത്ത ഉറവകളിൽ 70 ശതമാനവും അപ്രത്യക്ഷമായതായി ജില്ല മണ്ണുസംരക്ഷണ ഒാഫിസർ പി.യു. ദാസ് നടത്തിയ പഠനത്തിൽ വെളിപ്പെട്ടതും ഭാവിയിൽ വരാനിരിക്കുന്ന ജലക്ഷാമത്തി​െൻറ തീവ്രതയിലേക്കുള്ള സൂചനകളാണ്. അമിതമായ കീടനാശിനി, രാസവള പ്രയോഗമാണ് വയനാടി​െൻറ ജലസ്രോതസ്സുകൾ മലിനമാകുന്നതിൽ വലിയൊരളവിൽ വഴിവെച്ചതെന്ന് സാക്ഷരത മിഷൻ അതോറിറ്റി സർേവ കണ്ടെത്തിയിട്ടുണ്ട്. വയലുകളിൽ നെൽകൃഷി മാറി വാഴയും ഇഞ്ചിയുമടക്കമുള്ള വ്യാവസായിക കൃഷികൾ തഴച്ചുവളരുന്നതോടെ മണ്ണിനും വായുവിനുമൊപ്പം വയനാട്ടിലെ െവള്ളവും വിഷമയമാവുകയാണ്. ജലം മലിനമാകുന്നതോടൊപ്പം ആേരാഗ്യവും ക്ഷയിക്കുന്ന നാട്ടിൽ അർബുദവും വൃക്കരോഗവുമടക്കമുള്ള മാരക വിപത്തുകൾ വ്യാപകമാവുകയാണ്. ജില്ലയിലെ 64 ശതമാനം കർഷകർ കീടനാശിനികൾ ഉപയോഗിക്കുന്നുവെന്ന് സർവേയിൽ തെളിയുന്നത് വൻ വിപത്തിലേക്കുള്ള സൂചനയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇതിൽ 48 ശതമാനം പേരും മാരക കീടനാശിനികൾ ഉപയോഗിക്കുന്നവരാണ്. കാർഷിക വിദഗ്ധരുടെ ഉപദേശമനുസരിച്ച് കീടനാശിനികൾ ഉപയോഗിക്കുന്നത് പകുതിപേർ മാത്രമാണെന്ന് സർവേ വ്യക്തമാക്കുന്നു. വാഴകൃഷിയിലും പ്ലാേൻറഷൻ തോട്ടങ്ങളിലും കീടനാശിനികളും രാസവളങ്ങളും യഥേഷ്ടം ഉപയോഗിക്കുന്നതുകൊണ്ട് ഇൗ മേഖലയിൽ വലിയ അളവിൽ ജലസ്രോതസ്സ് മലിനമാക്കപ്പെടുന്നതായും സർേവയിൽ തെളിഞ്ഞു. കേരള സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റി നടപ്പിലാക്കുന്ന പരിസ്ഥിതി സാക്ഷരത പദ്ധതിയുടെ ഭാഗമായാണ് ജില്ലയിലും ജലസ്രോതസ്സുകളുടെ സ്ഥിതിവിവര പഠനം നടത്തിയത്. ജില്ലയിലെ 23 ഗ്രാമ പഞ്ചായത്തുകളിലും മൂന്ന് നഗരസഭകളിലുമായി 65 വാർഡുകളിൽ വിശദമായിത്തന്നെ പഠനം നടത്തിയതിൽനിന്നാണ് ആശങ്കാജനകമായ വിവരങ്ങൾ പുറത്തുവന്നത്. തദ്ദേശ സ്ഥാപനങ്ങളും ഇൗ പഠനത്തോട് ഏറെ അനുകൂലമായാണ് പ്രതികരിച്ചതെന്ന് സാക്ഷരത മിഷൻ അതോറിറ്റി അധികൃതർ പറയുന്നു. നഷ്ടെപ്പട്ടതെല്ലാം വീണ്ടെടുക്കാൻ കഴിയില്ലെങ്കിലും കൂടുതൽ നഷ്ടപ്പെടുത്തലുകളില്ലാതെ നമ്മുടെ മണ്ണും വെള്ളവും വായുവും ജൈവ സമ്പത്തുമെല്ലാം കരുതലോടെ ഉപയോഗിക്കാൻ കഴിയണം. അതോറിറ്റിയുടെ പരിസ്ഥിതി പ്രവർത്തനത്തി​െൻറ ഭാഗമായി പൊതു ജലസ്രോതസ്സുകൾ കണ്ടെത്തുന്നതിനും പരിരക്ഷിക്കുന്നതിനും ആവശ്യമായ അഭിപ്രായ പ്രകടനങ്ങൾ ഉൾപ്പെടെ ഇത്തരം കാര്യങ്ങളിൽ പൊതുജന അവബോധം എത്രയുണ്ട് എന്നറിയാനും സർക്കേ് കഴിഞ്ഞെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നു. ജനപ്രതിനിധികൾ, പരിസ്ഥിതി പ്രവർത്തകർ, കുടുംബശ്രീ, സാക്ഷരത പ്രവർത്തകർ, എൻ.എസ്.എസ് വളൻറിയർമാർ എന്നിവർ ഉൾപ്പെടെ ആയിരത്തിലധികം പേരാണ് സർവേയിൽ പെങ്കടുത്തത്. നൂറിലധികം സ്ഥാപനങ്ങളിൽനിന്നും ആറായിരത്തിലധികം വ്യക്തികളിൽനിന്നുമാണ് ജലസ്രോതസ്സുമായി ബന്ധപ്പെട്ട വിവരങ്ങളും അഭിപ്രായങ്ങളും ശിപാർശകളും തേടിയത്. കെണ്ടത്തലുകൾ ..................................... * ജില്ലയിലെ മൊത്തം പൊതു ജലസ്രോതസ്സിൽ 28 ശതമാനവും കുളവും 16 ശതമാനം ചെറുതോടുകളും പുഴയുമാണുള്ളത്. 38 ശതമാനം പൊതു കിണറുകൾ. കബനിനദി അടക്കമുള്ളവയെ ഉൾപ്പെടുത്തിയാണ് സർവേ തയാറാക്കിയത്. * പൊതു ജലസ്രോതസ്സുകളിൽ 42 ശതമാനം ഉപയോഗ്യയോഗ്യമല്ലെന്നാണ് സർവേയിലെ ഞെട്ടിക്കുന്ന കണ്ടെത്തൽ. 58 ശതമാനം ഉപയോഗ യോഗ്യമാണ്. ഉപയോഗ യോഗ്യമായവയിൽ 28 ശതമാനം വെള്ളം കുടിക്കാൻ ഉപയോഗിക്കുന്നു. 12 ശതമാനം വീതം കുളിക്കാനും അലക്കാനും ഉപയോഗിക്കുേമ്പാൾ 38 ശതമാനം കൃഷിക്ക് ഉപയുക്തമാക്കുന്നു. നാലു ശതമാനം കന്നുകാലികളെ കുളിപ്പിക്കാനും ആറു ശതമാനം മത്സ്യം വളർത്താനും ഉപയോഗിക്കുന്നു. * ഉപയോഗ്യ യോഗ്യമല്ലാത്ത 42 ശതമാനം മുമ്പ് കുടിക്കാനും പാചകം െചയ്യാനുമൊക്കെ ഉപയോഗിച്ചവയാണ്. ഇതി​െൻറ 62 ശതമാനം കൃഷിക്ക് ഉപയോഗിച്ചിരുന്നു. ഇവയിൽ 48 ശതമാനം ഖരമാലിന്യങ്ങൾകൊണ്ട് ഉപയോഗ യോഗ്യമല്ലാതായി മാറിയതാണ്. 33 ശതമാനം ഗാർഹിക മാലിന്യങ്ങൾകൊണ്ടും 20 ശതമാനം അമിത പോഷണങ്ങൾ കൊണ്ടും മലിനാവസ്ഥയിലെത്തി. വാഹനങ്ങൾ കഴുകൽ, കന്നുകാലികളെ കുളിപ്പിക്കൽ എന്നിവയിലൂടെ 32 ശതമാനം മലിനമാകുന്നുണ്ട്. ഖര മാലിന്യത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങളും ചപ്പുചവറുകളുമൊക്കെയാണ്. * ഗാർഹിക മാലിന്യങ്ങളിൽ 37 ശതമാനം വീട്ടുവളപ്പിൽ ഉപേക്ഷിക്കുന്നു. 28 ശതമാനം അന്യരുടെ വളപ്പിലോ പൊതുസ്ഥലങ്ങളിലോ വലിച്ചെറിയുന്നു. 16 ശതമാനം പേരാണ് ബയോഗ്യാസ് നിർമാണമടക്കമുള്ള ശാസ്ത്രീയ സംസ്കരണ രീതികൾ അവലംബിക്കുന്നത്. 19 ശതമാനംപേർ മാലിന്യം കത്തിച്ചുകളയുന്നു. * ജലസ്രോതസ്സ് മലിനപ്പെട്ടതിനാൽ ത്വക്രോഗങ്ങളും അർബുദമൊക്കെ വർധിക്കുന്നു. ജലജീവികൾ 28 ശതമാനം ചത്തൊടുങ്ങി. ജലസ്രോതസ്സുകളിൽ മുമ്പുണ്ടായിരുന്ന ജൈവസമ്പത്തിൽ 18 ശതമാനം മത്സ്യങ്ങളും 12ശതമാനം പക്ഷികളും ഉൾപ്പെടുേമ്പാൾ 70 ശതമാനം സസ്യൈവവിധ്യങ്ങളാൽ സമ്പന്നമായിരുന്നു. ഇൗ ജൈവ സമ്പത്തുകളിൽ 80 ശതമാനം ഇപ്പോൾ കാണപ്പെടുന്നില്ലെന്നാണ് കണക്കുകൾ. ഇതിനുള്ള കാരണങ്ങളിൽ 42 ശതമാനം മാലിന്യനിക്ഷേപവും 26 ശതമാനം ജലത്തിനുവേണ്ടിയുള്ള അമിത ചൂഷണവും 12 ശതമാനം വീതം ൈകയേറ്റവും വരൾച്ചയും എട്ടു ശതമാനം മണ്ണിടിയലുമാണ്. * ജലസ്രോതസ്സുകൾ മലിനപ്പെടുകയോ അപകടാവസ്ഥയിലാവുകയോ ചെയ്തതിനാൽ ജില്ലയിലെ 26 ശതമാനം പേർക്കും ശുദ്ധജലക്ഷാമം അനുഭവപ്പെടുന്നു. 18 ശതമാനം പേർക്ക് ജലജന്യരോഗങ്ങൾ അനുഭവപ്പെടുന്നു. ബാക്കിയുള്ളവർ മറ്റു പ്രശ്നങ്ങൾ അനുഭവിക്കുന്നതായും സർവേ സൂചിപ്പിക്കുന്നു. *സർവേ അനുസരിച്ച് വയനാടൻ ജനതയിൽ പരിസര മലിനീകരണം അനുഭവിക്കുന്നവർ 72.4 ശതമാനമാണ്. പരിസ്ഥിതിക്ക് പ്രാധാന്യമുള്ള പ്രദേശത്ത് വരുംകാലത്തേക്കുള്ള കൂടുതൽ കാലാവസ്ഥ വ്യതിയാനത്തിന് ഇത് ആക്കംകൂട്ടും. * വയൽ നികത്തൽ, ൈകയേറ്റം, കെട്ടിടനിർമാണം, റോഡുനിർമാണം എന്നിവ കാരണം ജലസ്രോതസ്സുകളിൽ 32 ശതമാനം അപ്രത്യക്ഷമായി. ജലസ്രോതസ്സുകൾ ഇല്ലാതാകുന്നതുകൊണ്ടുള്ള പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് േഗാത്ര വിഭാഗക്കാരുൾപ്പെടെ 73 ശതമാനംപേർ ബോധവാന്മാരല്ല. ജലസ്രോതസ്സുകൾ അപ്രത്യക്ഷമായതോടെ 92 ശതമാനം കിണറുകളിലും ജലനിരപ്പ് താണു. വേനൽക്കാലത്ത് കിണറുകളിൽ ജലക്ഷാമം അനുഭവപ്പെടുന്നുവെന്ന് പരാതിപ്പെടുന്നത് സർവേയിൽ പെങ്കടുത്ത മുഴുവൻ പേരുമാണ്. ജലസ്രോതസ്സി​െൻറ സംരക്ഷണത്തിനും ഉന്നമനത്തിനും പ്രവർത്തിക്കാൻ തയാറാണെന്ന് 40 ശതമാനം പേർ പറയുന്നു. വയനാട്ടിൽ ജലസ്രോതസ്സുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ......................................................................... 1. വയലുകളുടെ തരംമാറ്റവും അമിതമായ ദുരുപയോഗവും കാരണം പൊതുജലാശയങ്ങൾ ഏതാണ്ട് മൂന്നിലൊന്നായി കുറഞ്ഞു 2. പുഴകളിലും തടയണകളിലും മാർച്ച്-ഏപ്രിൽ മാസങ്ങളിൽ നീരൊഴുക്ക് പൂർണമായും നിലക്കുന്നു. പണ്ട്, ദിവസം മുഴുവൻ കിട്ടിക്കൊണ്ടിരുന്ന മഴ ഏതാണ്ട് രണ്ടു മണിക്കൂറായി ചുരുങ്ങി. 6000 മി.ലിറ്റർവരെ മഴ ലഭിച്ചുകൊണ്ടിരുന്ന വയനാട്ടിൽ ഇന്ന് 1800 മി.ലിറ്ററായി കുറഞ്ഞു. 3. പാടശേഖരങ്ങൾ കാപ്പികൃഷിക്കായി നികത്തുന്ന പ്രവണതയായിരുന്നു ആദ്യകാലങ്ങളിൽ. പിന്നീട്, കവുങ്ങും ഇതര തോട്ടവിളകളുമായി. ഒടുവിൽ, നേന്ത്രവാഴ, ഇഞ്ചി, പച്ചക്കറി എന്നിവയുടെ വ്യാപനം വരൾച്ചയടക്കം ഒേട്ടറെ ഭവിഷ്യത്തുകൾക്ക് ആക്കംകൂട്ടി. ഇത്തരം കൃഷികളിൽ മേൽമണ്ണിലെ ജലം ചാൽകീറി ഒഴുക്കിക്കളയുന്നതിനാൽ സമീപത്തെ കിണറുകളും ജലാശയങ്ങളും പെെട്ടന്ന് വരണ്ടുപോകുന്നു. 4. അശാസ്ത്രീയമായ ചെക്ക്ഡാമുകളുടെ നിർമാണം കബനീനദിയുടെ ൈകവഴികളുടേയും തോടി​െൻറയും ആഴം കുറക്കുന്നതിന് കാരണമായി. മഴക്കാലത്ത് സുഗമമായ ജലപ്രവാഹത്തിന് ഇവ തടസ്സം സൃഷ്ടിക്കുന്നു. 5. പുഴയുടെയും തോടുകളുടെയുെമാക്ക ഇരുകരകളിലെയും കുറ്റിക്കാടുകൾ, തൈക്കാടുകൾ എന്നിവ വെട്ടിനശിപ്പിച്ചത് പുഴേയാരം ഇടിയുന്നതിന് കാരണമായി. 6. വയലുകൾ പാട്ടകൃഷിയിലേക്ക് മാറ്റിയതുകാരണം തോട് സംരക്ഷണം പൂർണമായും നിലച്ച അവസ്ഥയിലായി. 7. വാഴ, തേയില, ഇതര തോട്ടങ്ങൾ എന്നിവിടങ്ങളിൽ ഉപയോഗിക്കുന്ന കീടനാശിനികളും രാസവളങ്ങളും ഒഴുകിയെത്തി തോടുകളെ മലിനമാക്കിക്കൊണ്ടിരിക്കുന്നു. 8. തിമറ്റ്, ഫുറഡാൻ അടക്കമുള്ള കീടനാശിനികളുടെയും കളനാശിനികളുടെയും അമിതമായ ഉപയോഗം തോട്ടിലെത്തുന്ന ജലത്തെ പൂർണമായും മലിനമാക്കുന്നു. 9. തോടുകളിലെ ജീവിവർഗങ്ങളുടെ സമ്പൂർണ നാശത്തിന് ഇത് കാരണമാകുന്നു ശിപാർശകൾ ............................. 1. ജലസ്രോതസ്സുകളെ സംരക്ഷിക്കേണ്ടതിെനക്കുറിച്ച് ബോധവത്കരണം നടത്തണം 2. പാരമ്പര്യ ജല സ്രോതസ്സുകളെ ശുചീകരിച്ചും സംരക്ഷണഭിത്തികെട്ടിയും സംരക്ഷിക്കുക, കുളങ്ങളെയും തോടിനെയും പുനരുജ്ജീവിപ്പിക്കുക, തോട് സംരക്ഷണസമിതികൾ രൂപവത്കരിക്കുക. 3. തൊഴിലുറപ്പ് പദ്ധതി ഉപയേലാഗിച്ച് നെൽകൃഷി തിരിച്ചുകൊണ്ടുവരിക 4. അമിതമായ ജലചൂഷണവും വയൽ നികത്തലും നിയന്ത്രിക്കുക 5. പരിസ്ഥിതി സൗഹൃദോൽപന്നങ്ങൾ ഉപയോഗിക്കുക 6. എല്ലാ വീടുകളിലും കേമ്പാസ്റ്റ് പിറ്റ് സ്ഥാപിക്കാൻ സൗകര്യമൊരുക്കുക 7. കീടനാശിനി, രാസവളങ്ങൾ എന്നിവ തോടുകളിൽ എത്തുന്നില്ല എന്ന് ഉറപ്പുവരുത്തുക 8. കീടനാശിനിയും രാസവളവും ഉപയോഗിച്ചുള്ള കൃഷിയിൽ കർഷകർക്ക് ശാസ്ത്രീയമായ ക്ലാസുകൾ നൽകുക. 9. തോടുകളിൽ മാലിന്യങ്ങൾ തള്ളുന്നവരിൽനിന്ന് പിഴ ഇൗടാക്കുക. പുഴയോര കൈയേറ്റങ്ങൾ ഒഴിപ്പിക്കുക 10. നീർക്കുഴികളും മൺകയ്യാലകളും നിർമിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.