ഗ്യാസ് സിലിണ്ടറിൽ ചോർച്ച

മേപ്പയൂർ: പാവട്ടുകണ്ടിമുക്കിൽ മണാട്ട് മീത്തൽ അമ്മതി​െൻറ വീട്ടിലെ ഗ്യാസ് സിലിണ്ടർ ചോർന്നത് നാട്ടുകാരെ ഭീതിയിലാഴ്ത്തി. വീട്ടുകാരുടെ സമയോചിതമായ ഇടപെടൽമൂലം വൻ അപകടം ഒഴിവായി. വടകരയിൽ ഭാരത് ഗ്യാസ് ഏജൻസി വിതരണം ചെയ്ത സിലിണ്ടറിലാണ് ചോർച്ചയുണ്ടായത്. പാചകവാതകത്തി​െൻറ രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെ തുടർന്നാണ് വീട്ടുകാരുടെ ശ്രദ്ധയിൽപെടുന്നത്. ഉടൻ സിലിണ്ടർ പുറത്തേക്ക് മാറ്റുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് പേരാമ്പ്രയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം സുരക്ഷ നടപടികൾ എടുക്കുകയായിരുന്നു. സിലിണ്ടറിലെ വാഷറി​െൻറ തകരാറുമൂലമാണ് ചോർച്ചയുണ്ടായതെന്ന് ഫയർഫോഴ്സ് പറഞ്ഞു. സിലിണ്ടറി​െൻറ സുരക്ഷ പരിശോധിച്ച് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ ഗ്യാസ് ഏജൻസി കാണിക്കുന്ന അനാസ്ഥയിൽ ഉപഭോക്താക്കളിൽ വലിയ പ്രതിഷേധമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.