കൊയിലാണ്ടി: മികച്ച സൗകര്യമുള്ള കെട്ടിടം നിർമിച്ചിട്ട് വർഷത്തിലധികമായി. രോഗികളുടെ പെരുപ്പം കാരണം ഞെരുങ്ങുന്ന അവസ്ഥയിൽ നിന്ന് മോചനം ലഭിക്കുന്നതിന് പണിത എട്ടു നില കെട്ടിടമാണ് ഇതുവരെ ഉദ്ഘാടനം ചെയ്യാതെ കിടക്കുന്നത്. 19 കോടി ചെലവഴിച്ച കെട്ടിടത്തിൽ വയറിങ്, ലിഫ്റ്റ് ജോലികൾ പൂർത്തിയാകാത്തതാണു കാരണം. കെട്ടിട നിർമാണ പ്രവൃത്തി ടെൻഡർ ചെയ്തപ്പോൾ അതിെൻറ കൂടെ ഈ രണ്ടു പ്രവൃത്തികളും ഉൾപ്പെടുത്തിയിരുന്നില്ല. ദിവസം ആയിരത്തിലധികം രോഗികൾ ചികിത്സക്ക് എത്തുന്ന ആതുരാലയമാണിത്. കഴിഞ്ഞ പനിക്കാലത്ത് അത് മൂവായിരത്തോളമെത്തിയിരുന്നു. 165 പേർക്ക് കിടത്തി ചികിത്സ നൽകാനുള്ള സൗകര്യമേ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിലുള്ളൂ. കൂടുതൽ പേരെ പ്രവേശിപ്പിച്ചാൽ വരാന്തയിൽ കിടക്കണം. പലവിധ രോഗം പിടിപെട്ടവരെ ഒരുമിച്ച് കിടത്തേണ്ട അവസ്ഥയുമാണ്. അവശേഷിക്കുന്ന പ്രവൃത്തി പൂർത്തിയാക്കാൻ കാര്യക്ഷമമായ ഇടപെടൽ വേണമെന്നാണ് പൊതു അഭിപ്രായം. പരിപാടികള്‍ ഇന്ന്‍ എകരൂൽ അങ്ങാടി: ഇസ്ലാമിക പ്രഭാഷണം. ഫദ്ലുല്‍ ഹഖ് ഉമരി ആമയൂര്‍ - -6.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.