ഭരണസമിതി യോഗത്തിൽനിന്നും യു.ഡി.എഫ് മെംബർമാർ ഇറങ്ങിപ്പോയി

നടുവണ്ണൂർ: നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിൽ നിർമാണ പ്രവർത്തനം തടസ്സപ്പെടുത്തിയവർക്കെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ നിന്ന് യു.ഡി.എഫ് മെംബർമാർ ഇറങ്ങിപ്പോയി. നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് കാഞ്ഞോട്ട് അംഗൻവാടി നവീകരണ പ്രവർത്തിയാണ് തടസ്സപ്പെടുത്തിയത്. സി. കൃഷ്ണദാസ്, അഷ്റഫ് മങ്ങര, സി.പി. പ്രദീപൻ, കെ.കെ. സൗദ, ലത നള്ളിയിൽ, ബിന്ദു താനിപ്പറ്റ, ഗീത ചോലയിൽ, സമീറ എന്നിവരാണ് ഇറങ്ങിപ്പോക്ക് നടത്തിയത്. നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് കാഞ്ഞോട്ട് അംഗൻവാടി നവീകരണ പ്രവർത്തനം തടസ്സപ്പെടുത്തിയതിൽ നടുവണ്ണൂർ അഞ്ചാംബൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. എം.വി. രവി അധ്യക്ഷത വഹിച്ചു. കെ. രാജീവൻ, ഗീത ചോലയിൽ, കെ. ബാലൻ, കെ.എം. ജയരാജ്, വി.കെ. ഗിരീഷ്, സി. മുഹമ്മദാലി, സി. അമ്മത് കുട്ടി എന്നിവർ സംസാരിച്ചു. കാബേജ് -കോളിഫ്ലവർ കൃഷിയുമായി കുട്ടിക്കർഷകർ നന്തിബസാർ: വന്മുകം- എളമ്പിലാട് എം.എൽ.പി സ്കൂളി​െൻറ പരിസരത്ത് മൂടാടി കൃഷിഭവ​െൻറ സഹകരണത്തോടെ കാബേജ്- കോളി ഫ്ലവർ കൃഷിക്ക് തുടക്കമായി. വാർഡ് മെംബർ വി.വി. സുരേഷ്, മൂടാടി കൃഷിഭവനിലെ കൃഷി അസിസ്റ്റൻറ് പി. നാരായണൻ എന്നിവർ ചേർന്ന് തൈനട്ട് ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക എൻ.ടി.കെ. സീനത്ത് അധ്യക്ഷത വഹിച്ചു. സ്കൂൾ ലീഡർ ദിയ ലിനീഷ്, സുരേഷ് പാറക്കാട്, സി. ഖൈറുന്നിസാബി, വി.ടി. ഐശ്വര്യ എന്നിവർ സംസാരിച്ചു. പി. നൂറുൽഫിദ സ്വാഗതവും എസ്.ആർ.ജി കൺവീനർ പി.കെ. അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.