ദേശീയപാത: ചർച്ചക്ക്​ തയാറാവണം

നന്തിബസാർ: ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ സമരസംഘടനകളുമായി മുഖ്യമന്ത്രി നേരിട്ട് ചർച്ചക്ക് തയാറാവണമെന്ന് കർമസമിതി തിക്കോടി പഞ്ചായത്ത് സംഘടിപ്പിച്ച ജനജാഗ്രത സദസ്സ് ആവശ്യപ്പെട്ടു. പുനരധിവാസ പാക്കേജും മാർക്കറ്റ് വിലയും മുൻകൂർ പ്രഖ്യാപിച്ച് നടപ്പാക്കാതെ ഒരു സർവേയും അനുവദിക്കില്ലെന്ന് സദസ്സ് പ്രഖ്യാപിച്ചു. കർമസമിതി ജില്ല കൺവീനർ എ.ടി. മഹേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ വി.പി. കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. സുബൈദ കക്കോടി, ബാലൻ കേളോത്ത്, ബിജു കളത്തിൽ, കെ.കെ. ദിവാകരൻ, എൻ.കെ. കുഞ്ഞബ്ദുല്ല, സന്തോഷ് തിക്കോടി, സി.വി. ബാലഗോപാലൻ, പ്രദീപ് ചോമ്പാല, അബു തിക്കോടി, കെ.പി.എ. വഹാബ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.