സഹകരണ പ്രസ്ഥാനം സാധാരണക്കാരെൻറ അത്താണി -പുരുഷൻ കടലുണ്ടി ബാലുശ്ശേരി: സഹകരണ പ്രസ്ഥാനം സാധാരണക്കാരെൻറ അത്താണിയാണെന്നും അതുകൊണ്ടാണ് നോട്ട് നിരോധനം ഉൾപ്പെടെയുള്ള പ്രതിസന്ധികൾക്കിടയിലും സഹകരണ പ്രസ്ഥാനം പിടിച്ചുനിന്നതെന്നും പുരുഷൻ കടലുണ്ടി എം.എൽ.എ പറഞ്ഞു. അഖിലേന്ത്യ സഹകരണ വാരാഘോഷങ്ങളുടെ ഭാഗമായി പൊതു -സ്വകാര്യ -സഹകരണ പങ്കാളിത്തം എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം. രാഘവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എം.കെ. മുഹമ്മദ് വിഷയാവതരണം നടത്തി. എ.കെ. രവീന്ദ്രൻ, കെ.വി. ദാമോദരൻ, കെ. രാമചന്ദ്രൻ മാസ്റ്റർ, സി.കെ. അജീഷ്, പി. സുനിൽകുമാർ, രാജീവ്, കെ.ജെ. പോൾ, പി.കെ. ബിന്ദു, പി.പി. ഗൗരി, പി.കെ. കമലാക്ഷി, ടി.പി. ബാബുരാജ് എന്നിവർ സംസാരിച്ചു. ഇ.കെ. ഗിരിധരൻ സ്വാഗതവും സന്തോഷ് കുറുെമ്പായിൽ നന്ദിയും പറഞ്ഞു. അംഗൻവാടി വർക്കർമാരെ ആദരിച്ചു ഒാമശ്ശേരി: സംസ്ഥാനത്തെ ഏറ്റവും മികച്ച അംഗൻവാടി വർക്കർമാരായി തെരഞ്ഞെടുക്കപ്പെട്ട റുഖിയ്യ, ഹെൽപർ മാധവി എന്നിവരെയും ജില്ല തലത്തിൽ മികച്ച അംഗൻവാടിയായി തെരഞ്ഞെടുക്കപ്പെട്ട പാറമ്മൽ അംഗൻവാടിയെയും കൊടുവള്ളി േബ്ലാക്ക് പഞ്ചായത്ത് ആദരിച്ചു. േബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻറ് ഏലിയാമ്മ ജോർജ് ഉദ്ഘാടനം ചെയ്തു. േബ്ലാക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സൂപ്പർ അഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ഒാമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗ്രേസി നെല്ലികുന്നേൽ ഉപഹാര സമർപ്പണം നടത്തി. പി.വി. അബ്ദുറഹിമാൻ മാസ്റ്റർ, േബ്ലാക്ക് പഞ്ചായത്ത് മെംബർമാരായ മൈമൂന, ഹംസ, ഒനയോത്ത് അഷ്റഫ്, എ.പി. ഹുസൈൻ, എ.എം. രാധാമണി, അലിയ്യ് മാസ്റ്റർ എന്നിവർ സംസാരിച്ചു. ആഗസ്റ്റി പല്ലാട്ട് സ്വാഗതവും സി.ഡി.പി ഒ. സുഷ നന്ദിയും പറഞ്ഞു. വൃദ്ധെയ അഭയകേന്ദ്രത്തിലെത്തിച്ചു ഒാമശ്ശേരി: കൊടുവള്ളി ബസ്സ്റ്റാൻഡ് പരിസരത്ത് ഭിക്ഷ യാചിച്ച് കഴിയുന്നതിനിടെ വാർധക്യ സഹജമായ രോഗങ്ങൾ കൊണ്ട് തളർന്നുവീണ വൃദ്ധസ്ത്രീയെ പാരാലീഗൽ വളൻറിയർ ശ്രീജ അയ്യപ്പെൻറ നേതൃത്വത്തിൽ ചാത്തമംഗലം 'സാന്ത്വനം' അഭയകേന്ദ്രത്തിലെത്തിച്ചു. വൃദ്ധ ബസ്സ്റ്റാൻഡ് പരിസരത്ത് തളർന്ന് കിടന്നപ്പോൾ ശ്രീജ കൊടുവള്ളി പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും പിന്നീട് പൊലീസ് സഹായത്തോടെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. വയനാട് നരിയാംപാറ ആറാം മൈലിൽ അയിശു (68) എന്നാണ് അവർ സ്വയം പരിചയപ്പെടുത്തിയത്. ഭർത്താവ് വർഷങ്ങൾക്കു മുമ്പ് മരിച്ചതാണെന്നും, ശിഹാബ്, സുബൈദ എന്നിങ്ങനെ മൂന്നു മക്കളുണ്ടെന്നും വൃദ്ധ പറയുന്നു. കൈയിൽ ചെറിയ സ്വർണ മോതിരവും കുറച്ച് സംഖ്യയും, സിം കാർഡുകളില്ലാത്ത രണ്ട് മൊബൈൽ ഫോണുമുണ്ട്. എട്ടുവർഷം മുമ്പ് വയനാട്ടിൽനിന്ന് കൊടുവള്ളിയിലെത്തിയതാണ്. മറ്റൊരു സ്ത്രീയുടെ കൂടെയാണ് താമസിച്ചിരുന്നതെന്നും, പ്രഷറിനും ഷുഗറിനും അടിമപ്പെട്ടതിനാൽ തളർന്നതാണെന്നും വൃദ്ധ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.