പേയിളകി പശുക്കൾ നഷ്​ടമായ ക്ഷീരകർഷകർക്ക് നഷ്​ടപരിഹാരം

വളയം: ഗ്രാമപഞ്ചായത്തിലെ പേയിളകി പശുക്കൾ ചത്ത ക്ഷീരകർഷകർക്ക് സർക്കാർ നഷ്ടപരിഹാരം നൽകുന്നു. അമ്പതിൽപരം പശുക്കളാണ് വളയം മുതുകുറ്റിയിലും പരിസരപ്രദേശങ്ങളിലുമായി പേയിളകി ചത്തത്. 16,400 രൂപ 22 കർഷകർക്ക് ചൊവ്വാഴ്ച വിതരണം ചെയ്യും. മേൽവിലാസത്തിലെ തകരാർ കാരണം ചിലരുടെ നഷ്ടപരിഹാരം പിന്നീട് വിതരണം ചെയ്യും. പേപ്പട്ടിയുടെ കടിയേറ്റ് പശുക്കൾ ചത്ത കർഷകരുടെ ദുരിതജീവിതം നേരത്തേ വാർത്തയായിരുന്നു. മുന്തിയ ഇനം പശുക്കളാണ് ക്ഷീരകർഷകർക്ക് നഷ്ടമായത്. അരലക്ഷം രൂപ വിലയുള്ള പശുക്കളടക്കം പേയിളകി ചത്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.