അഖില കേരള പ്രഫഷനൽ നാടക മത്സരം കൂട്ടാലിടയിൽ

നടുവണ്ണൂർ: കൂട്ടാലിടയിൽ പ്രവർത്തിച്ചു വരുന്ന ചെന്തമരി ആർട്സ് ആൻഡ് കൾചറൽ ക്ലബി‍​െൻറ ആഭിമുഖ്യത്തിൽ അഖില കേരള പ്രഫഷനൽ നാടക മത്സരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഡിസംബർ 11 മുതൽ 17 വരെ നടക്കുന്ന നാടക മത്സരത്തിൽ പ്രമുഖരായ ആറു നാടക സമിതികൾ പെങ്കടുക്കും. 11ന് തിരുവനന്തപുരം സോപാനം അവതരിപ്പിക്കുന്ന സഹയാത്രിക​െൻറ ഡയറിക്കുറിപ്പ്, 12ന് തിരുവനന്തപുരം സൗപർണികയുടെ നിർഭയ, 13ന് വടകര കാഴ്ച കമ്യൂണിക്കേഷ​െൻറ എം.ടിയും ഞാനും, 14ന് തിരുവനന്തപുരം സംഘ കേളിയുടെ ഒരു നാഴിക മണ്ണ്‌, 15ന് കോഴിക്കോട് സങ്കീർത്തനയുടെ അരങ്ങിലെ അനാർക്കലി, 16ന് അങ്കമാലി അക്ഷയയുടെ ആഴം എന്നിവ അരങ്ങിലെത്തും. രാത്രി ഏഴു മണി മുതൽ നാടകം തുടങ്ങും. പ്രവേശനം പാസ് മുഖേനയായിരിക്കും. ഡിസംബർ 11ന് ആറ് മണിക്ക് മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സിനിമ താരം മധുപാൽ മുഖ്യാതിഥിയായിരിക്കും. 17ന് ആറ് മണിക്ക് സമാപന സമ്മേളനവും അവാർഡ് നൈറ്റും പട്ടികജാതി പിന്നാക്ക ക്ഷേമ സാംസ്കാരിക മന്ത്രി എ.കെ. ബാലൻ ഉദ്ഘാടനം ചെയ്യും. പി.കെ. ഗോപി, സിനിമ താരങ്ങളായ ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, പ്രേംകുമാർ തുടങ്ങിയവർ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ ടി.കെ. ശ്രീധരൻ, പി.കെ. ഗംഗാധരൻ, ഷീജ കാറങ്ങോട്ട്, പി. വിജയൻ, ടി.കെ. വിജയൻ, കെ. ഷൈൻ തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.