പേരാമ്പ്ര: കടിയങ്ങാട് പെട്രോൾ പമ്പിനു സമീപം കാറും സ്കൂട്ടറും കൂട്ടിമുട്ടി സ്കൂട്ടർ യാത്രികനായ മധ്യവയസ്കന് പരിക്കേറ്റു. കടിയങ്ങാട് മഹിമ സ്റ്റോപ്പിനു സമീപത്തെ കവുങ്ങുള്ളചാലിൽ ഗോവിന്ദനാണ് (60) പരിക്കേറ്റത്. ഇയാളെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽനിന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച വൈകീട്ട് 4.30ഒാടെയാണ് സംഭവം. പെരുവണ്ണാമൂഴിയിലേക്ക് പോവുകയായിരുന്ന മുക്കം സ്വദേശിയുടേതാണ് കാർ. കുട്ടിപ്പൊലീസ് സംഘം സ്റ്റേഷൻ ഭരണം ഏറ്റെടുത്തു പേരാമ്പ്ര: തിങ്കളാഴ്ച ഉച്ചക്കുശേഷം പേരാമ്പ്ര പൊലീസ് സ്റ്റേഷനിലെത്തിയവർ ആദ്യമൊന്നമ്പരന്നു. കാരണം പാറാവ്, ഫ്രണ്ട് ഓഫിസ്, ജി.ഡി തുടങ്ങിയ ഡ്യൂട്ടികളിലെല്ലാം കുട്ടിപ്പൊലീസുകാർ! സാർവദേശീയ ശിശുദിനാഘോഷത്തിെൻറ ഭാഗമായാണ് സ്റ്റുഡൻറ്സ് പൊലീസ് കാഡറ്റുകൾക്ക് പേരാമ്പ്ര സ്റ്റേഷനിൽ പരിശീലനം നൽകിയത്. കേരള പൊലീസിെൻറ പരിപാടിയുടെ ഭാഗമായി വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂളിലെ 44 സ്റ്റുഡൻറ്സ് പൊലീസ് കാഡറ്റുകളാണ് പേരാമ്പ്ര സ്റ്റേഷനിൽ എത്തിയത്. സ്റ്റേഷൻ ചുമതലകൾ മനസ്സിലാക്കുന്നതിനും പരാതികൾ കേൾക്കുന്നതിനും ആയുധങ്ങൾ പരിചയപ്പെടുന്നതിനും കാഡറ്റുകൾക്ക് അവസരം ലഭിച്ചു. സർക്കിൾ ഇൻസ്പെക്ടർ കെ.പി. സുനിൽകുമാർ, എസ്.ഐമാരായ പി. മോഹൻദാസ്, നൗഷാദ്, സി.പി.ഒമാരായ രാധാകൃഷ്ണൻ, അജിത്ത്, ടി. റഖീബ്, ബേബി, ഷിജിന, അധ്യാപകരായ കെ.പി. മുരളീകൃഷ്ണദാസ്, കെ.കെ. മുഹമ്മദ്, കെ. സുധ എന്നിവർ നേതൃത്വം നൽകി. ബി.ജെ.പി ധർണ പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്ത് ഭരണസമിതി അഴിമതിയും സ്വജനപക്ഷപാതവും നടത്തുന്നതായി ആരോപിച്ച് ബി.ജെ.പി പഞ്ചായത്ത് സമിതി നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിനു മുന്നിൽ ധർണ നടത്തി. പാർട്ടി ഉത്തര മേഖല അധ്യക്ഷൻ വി.വി. രാജൻ ഉദ്ഘാടനം ചെയ്തു. പത്മനാഭൻ പി. കടിയങ്ങാട് അധ്യക്ഷത വഹിച്ചു. അനൂപ് നരിനട, എ. ബാലചന്ദ്രൻ, കെ.കെ. രജീഷ്, ബാബു പുതുപ്പറമ്പിൽ, ബാലകൃഷ്ണൻ കപ്പാച്ചിക്കണ്ടി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.