​െഎ ലീഗ്​: ഗോകുലം കേരള അവതരിച്ചു

കോഴിക്കോട്: െഎ ലീഗ് ഫുട്ബാളിൽ കേരളത്തി​െൻറ ഏകസാന്നിധ്യമായ ഗോകുലം കേരള എഫ്.സി ടീം സർവസജ്ജം. കോഴിക്കോട് ഹൈലൈറ്റ് മാളിൽ നടന്ന ചടങ്ങിൽ ക്ലബി​െൻറ ലോേഗായും ഗോപീ സുന്ദർ ഇൗണമിട്ട തീം മ്യൂസിക്കും പുറത്തിറക്കി. മേയർ തോട്ടത്തിൽ രവീന്ദ്രൻ പുതിയ ലോഗോ പ്രകാശനം ചെയ്തു. ഗ്രൂപ് ചെയർമാൻ ഗോകുലം ഗോപാലൻ അധ്യക്ഷത വഹിച്ചു. സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ടി.പി. ദാസൻ, കെ.ഡി.എഫ്.എ സെക്രട്ടറി സി. ഹരിദാസ് എന്നിവരും സംബന്ധിച്ചു. ക്ലബ് പ്രസിഡൻറ് വി.സി. പ്രവീൺ സ്വാഗതം പറഞ്ഞു. 25 അംഗ ടീമിനെ ചടങ്ങിൽ അവതരിപ്പിച്ചു. മലയാളി താരമായ ക്യാപ്റ്റൻ സുശാന്ത് മാത്യു ഒഴികെയുള്ള താരങ്ങൾ ടീം ലോഞ്ചിങ് ചടങ്ങിനെത്തി. വൈസ് ക്യാപ്റ്റൻ ഇർഷാദ് തൈവളപ്പിൽ, മഹുമ്മദ് റാഷിദ്, നിഖിൽ ബെർണാഡ്, ഉസ്മാൻ ആശിഖ്, എസ്. ഷിനു, ഫ്രാൻസിസി അംബാനെ, ഉറുനോവ് ഗലോം തുടങ്ങിയ താരങ്ങളാണ് ടീമി​െൻറ മുതൽക്കൂട്ട്. അഫ്ഗാനിസ്താൻ ദേശീയ ടീം ക്യാപ്റ്റൻ ഫൈസൽ ഷായെസ്തയും ഗോകുലം ടീമിനൊപ്പമുണ്ട്. ഇന്ത്യയിലെ മികച്ച ടീമിനെയാണ് ഒരുക്കിയെതന്നും െഎ ലീഗിൽ പ്രവേശനം നേടിയ ആദ്യ സീസണിൽ തന്നെ മികച്ച പ്രകടനം നടത്തുെമന്നും കോച്ച് ബിനു ജോർജ് പറഞ്ഞു. അസി. കോച്ച് ഷാജിർ, ടെക്നിക്കൽ ഡയറക്ടർ സി.എം രഞ്ജിത് തുടങ്ങിയവരും ടീം ചടങ്ങിനെത്തി. നവംബർ 27നാണ് ഗോകുലത്തി​െൻറ ആദ്യ മത്സരം. ഷില്ലോങ്ങിൽ നടക്കുന്ന എവേ മത്സരത്തിൽ ലജോങ് എഫ്.സിയാണ് ഗോകുലത്തി​െൻറ എതിരാളികൾ. ഡിസംബർ നാലിന് രാത്രി എട്ടിന് ഹോം ഗ്രൗണ്ടായ കോഴിേക്കാട് കോർപറേഷൻ സ്റ്റേഡിയത്തിൽ ഗോകുലം, ചെന്നൈ സിറ്റി എഫ്.സിെയ നേരിടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.