കുപ്രസിദ്ധ മോഷ്​ടാവ്​ കണ്ണാടിക്കൽ ഷാജി അറസ്​റ്റിൽ

കോഴിക്കോട്: നിരവധി മോഷണക്കേസുകളിലെ പ്രതി കണ്ണാടിക്കൽ തോട്ടുംകടവ് വീട്ടിൽ ഷാജി എന്ന കണ്ണാടിക്കൽ ഷാജി അറസ്റ്റിൽ. ചേവായൂർ സി.െഎ കെ.കെ. ബിജുവും നോർത്ത് അസി. കമീഷണർ ഇ.പി. പൃഥിരാജി​െൻറ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡും ചേർന്ന് ശനിയാഴ്ച വൈകീട്ട് മൂന്നോെട പൂളക്കടവിൽനിന്നാണ് ഇയാളെ അറസ്റ്റുചെയ്തത്. നവംബർ 12ന് പുലർച്ചെ കരുവിശ്ശേരി കൃഷ്ണൻ നായർ റോഡിലെ പാർവണ അനിൽ വർമയുടെ വീട്ടിലെ കുട്ടിയുടെ കഴുത്തിൽനിന്നും സ്വർണമാല കവർന്ന കേസിൽ അന്വേഷണം നടത്തവെയാണ് പ്രതി പിടിയിലായത്. ഏപ്രിലിൽ കാരപ്പറമ്പ് ചാലിക്കര റോഡിലെ അബിന ക്വാർേട്ടഴ്സിൽ വേലായുധ​െൻറ വീട്ടിൽ നിന്നും എട്ടര പവൻ തൂക്കംവരുന്ന സ്വർണാഭരണവും ജൂണിൽ തണ്ണീർ പന്തലിനടുത്തുള്ളവീട്ടിൽ നിന്നും സ്വർണത്തി​െൻറ ബ്രേസ്ലെറ്റും സിവിൽ സ്റ്റേഷനടുത്ത് പള്ളിപ്പാട്ട് അയ്യപ്പ ക്ഷേത്രത്തിനടുത്തുള്ള വീട്ടിൽ നിന്നും രണ്ടരപവൻ തൂക്കമുള്ള സ്വർണമാലയും മോഷ്ടിച്ചത് ഇയാളാണെന്ന് പൊലീസ് പറഞ്ഞു. കവർന്ന സ്വർണാഭരണങ്ങൾ ഇയാൾ വിറ്റ കടകളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഷാജിക്കെതിരെ മലപ്പുറം, കോഴിക്കോട് ജില്ലകളിലായി 12 കേസുകളുണ്ട്. നേരത്തേ പിടിയിലായെങ്കിലും ജാമ്യത്തിലിറങ്ങി മോഷണം തുടരുകയായിരുന്നു. ചീട്ടുകളിക്കുന്നതിനും ആർഭാട ജീവിതത്തിനുമാണ് ഇയാൾ കവർച്ച നടത്തുന്നത്. ക്രൈം സ്ക്വാഡ് അംഗങ്ങളായ മുഹമ്മദ് ഷാഫി, സജി, അഖിലേഷ്, പ്രഭിൻ, ഷാലു, നിജിലേഷ്, ഷാഫി, ചേവായൂർ സ്റ്റേഷനിലെ എസ്.െഎ ഇ.കെ. ഷിജു, അഡീഷനൽ എസ്.െഎ എൻ. ദിേജഷ്, സിവിൽ പൊലീസ് ഒാഫിസർ രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോഴിക്കോട് ഒന്നാം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.