െഎ.വി. ശശി അനുസ്​മരണം

കോഴിക്കോട്: 'അങ്ങാടി' ഉൾപ്പെടെ സിനിമകളിലൂടെ കോഴിക്കോടൻ ജീവിതം വെള്ളിത്തിരയിലെത്തിച്ച അന്തരിച്ച സംവിധായകൻ െഎ.വി. ശശിയുടെ അനുസ്മരണവും ഗാനാഞ്ജലിയും നടത്തി. ജി. ദേവരാജൻ മാസ്റ്റർ മ്യൂസിക് അക്കാദമിയാണ് പരിപാടി സംഘടിപ്പിച്ചത്. നഗരത്തിലെ ചുമട്ടുതൊഴിലാളി അലി കല്ലായി െഎ.വി. ശശിയുടെ സിനിമയിലെ ഗാനം ആലപിച്ച് ഉദ്ഘാടനം ചെയ്തു. ജനകീയ നാടക സംഘം ജില്ല സെക്രട്ടറി കരുണാകരൻ പറമ്പിൽ അനുസ്മരണ പ്രഭാഷണം നടത്തി. അനാമിക, ചന്ദ്രശേഖരൻ, രാഗേഷ്, ഉഷ രാധാകൃഷ്ണൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു. യു.പി. ശിവദാസൻ സ്വാഗതവും എം.ഇ. പ്രസീത നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.