നിലമ്പൂർ വെടിവെപ്പ് വാർഷികദിനാചരണം: ജില്ലയിൽ സുരക്ഷാമുൻകരുതലുകൾ പൊലീസ്​ ശക്തമാക്കി

- പൊലീസ് സ്റ്റേഷനുകളിൽ സി.സി.ടി.വി നിരീക്ഷണം ഊർജിതമാക്കി - അടിയന്തരസാഹചര്യത്തിന് സജ്ജമാണെന്ന് പൊലീസ് മേധാവി കൽപറ്റ: നിലമ്പൂർ വെടിവെപ്പ് വാർഷികദിനാചരണത്തി​െൻറ ഭാഗമായി മാവോവാദിആക്രമണസാധ്യത കണക്കിലെടുത്ത് ജില്ലയിൽ സുരക്ഷാ മുൻകരുതലുകൾ പൊലീസ് ശക്തമാക്കി. ജില്ലയിേലക്ക് വരുന്ന എല്ലാ വഴികളിലും പൊലീസ് പരിേശാധന കർശനമാക്കി. രാത്രികാലങ്ങളിൽ പൊലീസ് പട്രോളിങ്ങും കർശനമാക്കി. മാവോവാദി ഭീഷണി നിലനിൽക്കുന്ന ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ സി.സി.ടി.വി നിരീക്ഷണം ശക്തമാക്കുകയും രാത്രികാലങ്ങളിൽ ആവശ്യമായ വെളിച്ചസൗകര്യമൊരുക്കുകയും ചെയ്തിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യവും നേരിടുന്നതിന് സുസജ്ജമാണെന്ന് ജില്ലപൊലീസ് അറിയിച്ചു. മലപ്പുറം കരുളായിവനത്തിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു മാവോവാദികൾ കൊല്ലപ്പെട്ടതി​െൻറ വാർഷികദിനമായ നവംബർ 24ന് ദിവസങ്ങൾ ശേഷിക്കെയാണ് ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിലും സർക്കാർ ഒാഫിസുകളിലും സുരക്ഷ ശക്തമാക്കിയത്. അയൽസംസ്ഥാനങ്ങളായ കർണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നും അയൽജില്ലകളായ മലപ്പുറം, പാലക്കാട്, കണ്ണൂർ, കോഴിേക്കാട് ജില്ലകളിൽ നിന്നും മാവോവാദികൾ ജില്ല കേന്ദ്രീകരിച്ച് പ്രവർത്തനം ശക്തമാക്കിയതായുള്ള ഇൻറലിജൻസ് റിപ്പോർട്ടി​െൻറയും അടിസ്ഥാനത്തിലാണ് സുരക്ഷ കർശനമാക്കിയത്. അടുത്തിടെ ജില്ലയിൽ വിവിധ ഭാഗങ്ങളിലായി മാവോവാദി സാന്നിധ്യവും സ്ഥിരീകരിച്ചിരുന്നു. സുരക്ഷ ഒരുക്കം വിലയിരുത്താനായി കണ്ണൂർ റേഞ്ച് ഐ.ജി പി. മഹിപാൽ യാദവ് ജില്ലയിൽ സന്ദർശനം നടത്തിയിരുന്നു. ജില്ലയിലെ വിവിധ സ്റ്റേഷനുകൾ അദ്ദേഹം സന്ദർശിച്ചിരുന്നു. മാവോവാദിസാന്നിധ്യമുള്ള വനാതിർത്തികളിലെ ആദിവാസികോളനികളും സന്ദർശിച്ചിരുന്നു. ജില്ലയിൽ പൊതുസ്ഥലങ്ങളിൽ പൊലീസ് പ്രസിദ്ധീകരിച്ച ലുക്കൗട്ട് നോട്ടീസുകളിലെ വ്യക്തികളെ കാണുകയോ അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയിൽെപടുകയോ ചെയ്താൽ പൊലീസ് ഒാഫിസർമാരെ വിവരമറിയിക്കണം. ഡിവൈ.എസ്.പി സ്പെഷൽ ബ്രാഞ്ച്: 9497990125, മാനന്തവാടി ഡിവൈ.എസ്.പി: 9497990130, എ.എസ്.പി കൽപറ്റ: 9497990131. ശിശുദിനാഘോഷം ചുങ്കത്തറ: ബ്ലെയ്സ് ക്ലബ് ചുങ്കത്തറയുടെ ആഭിമുഖ്യത്തിൽ നടത്തിയ ശിശുദിനാഘോഷം പത്മാവതി ടീച്ചർ ഉദ്ഘാടനം ചെയ്തു. ജോസ് അധ്യക്ഷത വഹിച്ചു. ഷിജീഷ് സ്വാഗതവും സുനിൽകുമാർ നന്ദിയും പറഞ്ഞു. അധ്യാപക നിയമനം അച്ചൂർ: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി സാമൂഹികശാസ്ത്രം തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകനിയമനത്തിനുള്ള കൂടിക്കാഴ്ച തിങ്കളാഴ്ച രാവിലെ 10ന് സ്കൂൾ ഒാഫിസിൽ നടത്തും. പൊതുശ്മശാനം സംരക്ഷിക്കണം പൊഴുതന: പഞ്ചായത്തിലെ പൊതുശ്മശാനം വേലിെകട്ടി സംരക്ഷിക്കാൻ നടപടിയുണ്ടാകണമെന്ന് ആനോത്ത് സി.പി.െഎ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. വൈത്തിരി മണ്ഡലം സെക്രട്ടറി എം.വി. ബാബു ഉദ്ഘാടനം ചെയ്തു. മനോജ് അധ്യക്ഷത വഹിച്ചു. സി.എം. ബാലൻ, കരുണൻ, വി.പി. ബാബു എന്നിവർ സംസാരിച്ചു. കറുവൻതോട്-വേങ്ങാതോട് റോഡ് നന്നാക്കണം പൊഴുതന: തകർന്നുതരിപ്പണമായ കറുവൻതോട്-വേങ്ങാതോട് റോഡ് ഉടൻ നന്നാക്കണമെന്ന് കറുവൻതോട് സി.പി.െഎ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. വൈത്തിരി മണ്ഡലം സെക്രട്ടറി എം.വി. ബാബു സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.ബി. ജിജു അധ്യക്ഷത വഹിച്ചു. സി.എം. ബാലൻ, പി.ടി. ഇബ്രാഹീം, വി.പി. സുജിത്ത് കുമാർ എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി വി.പി. സുജിത്ത് കുമാറിനെയും ജോയൻറ് സെക്രട്ടറിയായി കെ.ബി. ജിജുവിെനയും തെരഞ്ഞെടുത്തു. കൺവെൻഷൻ ഇന്ന് കൽപറ്റ: റിട്ട. ടീച്ചേഴ്സ് ആൻഡ് എംപ്ലോയീസ് വെൽഫെയർ അസോസിയേഷൻ(ആർ.ടി.ഇ.ഡബ്ല്യു.എ) വയനാട് ജില്ല കൺവെൻഷൻ ഞായറാഴ്ച രാവിലെ 11.30ന് അരുൺ ടൂറിസ്റ്റ് ഹോമിൽ ചേരും. നിർധനരായ കിടപ്പുരോഗികൾക്കായി പദ്ധതി കൽപറ്റ: ജില്ലയിലെ നിർധനരായ കിടപ്പുരോഗികൾക്ക് വീൽചെയർ, എയർ ബെഡ്, വാട്ടർ ബെഡ്, ഒാക്സിജൻ കിറ്റ് എന്നിവ വിതരണം ചെയ്യുന്ന പദ്ധതിയുമായി യൂത്ത് കോൺഗ്രസ് കൽപറ്റ മണ്ഡലം കമ്മിറ്റി. ഇന്ദിര ഗാന്ധിയുടെ ജന്മദിനമായ ഞായറാഴ്ച 'ഇന്ദിരാജിയുടെ ഒാർമക്കായ് സ്നേഹപൂർവം െഎ.വൈ.സി' എന്ന പേരിൽ പദ്ധതിക്ക് തുടക്കമാകും. ഒാവർസീസ് ഇന്ത്യൻ കൾചറൽ കോൺഗ്രസ് കുവൈത്ത് ജില്ലകമ്മിറ്റിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. അപേക്ഷകൾ പ്രസിഡൻറ്, യൂത്ത് കോൺഗ്രസ് കൽപറ്റ മണ്ഡലം കമ്മിറ്റി, ഡി.സി.സി ഒാഫിസ് നോർത്ത് കൽപറ്റ, ഫോൺ: 9447756611 എന്ന വിലാസത്തിൽ ഡിസംബർ 15ന് മുമ്പ് ലഭിക്കണം. കുറുവ ദ്വീപിലെ വിനോദസഞ്ചാരം ഇല്ലാതാക്കാൻ ശ്രമം മാനന്തവാടി: കുറുവ ദ്വീപിലെ വിനോദസഞ്ചാരം ഇല്ലാതാക്കാനാണ് ഇടതുപക്ഷത്തി​െൻറ ശ്രമമെന്ന് കുറുവ കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഇൗ നീക്കത്തിൽ നിന്ന് ഇടതുപക്ഷം പിന്തിരിയണം. ഭരണത്തി​െൻറ മറവിൽ ചിലർ പരാതികൾ നൽകിയതി​െൻറ അടിസ്ഥാനത്തിൽ ദിവസം 400 പേരെ മാത്രേമ ദ്വീപിൽ പ്രവേശിപ്പിക്കൂവെന്നാണ് തീരുമാനിച്ചിരിക്കുന്നത്. ആരാണ് ഈ തീരുമാനം എടുത്തതെന്ന് പൊതുജനത്തിനുമുന്നിൽ തുറന്നുപറയണം. സി.പി.എമ്മും സി.പി.ഐയും മാറിമാറി പ്രസ്താവനകൾ ഇറക്കി ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുകയാണ്. കുറുവ ദ്വീപിനെ ആശ്രയിച്ച് നൂറുകണക്കിന് തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കാനുള്ള ക്രമീകരണങ്ങൾ കുറുവയിൽ വരുത്തുകയും അനാവശ്യനിയന്ത്രണങ്ങൾ എടുത്തുകളയുകയുമാണ് വേണ്ടത്. സി.പി.എം ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ കുറുവാ വികസന സമിതിയുടെ പേര് പറഞ്ഞ് ജനങ്ങളെ വഞ്ചിക്കുന്നത് തിരിച്ചറിയണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ നഗരസഭ പ്രതിപക്ഷനേതാവ് ജേക്കബ് സെബാസ്റ്റ്യൻ, കൗൺസിലർ ഹരിചാലിഗദ്ധ, ജോൺസൺ പാപ്പിനിശ്ശേരി, ബാബു തടത്തിൽ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.