അഖില കേരള തന്ത്രിമണ്ഡലം ജില്ല കമ്മിറ്റി രൂപവത്കരിച്ചു

ചീക്കല്ലൂർ: പൊങ്ങിനി സംസ്കൃത കോളജിൽ മേക്കാട് ശങ്കരൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തന്ത്രിമണ്ഡലം ജില്ല കമ്മിറ്റി രൂപവത്കരിച്ചു. വാമല്ലൂർ ഈശ്വരൻ നമ്പൂതിരി പ്രസിഡൻറായും മെക്കാട് ശങ്കരൻ നമ്പൂതിരി സെക്രട്ടറിയായും പുതുമന നാരായണൻ നമ്പൂതിരി ട്രഷററായും ഒമ്പതംഗ സമിതി രൂപവത്കരിച്ചു. യോഗക്ഷേമ സഭ ജില്ല സെക്രട്ടറി മരങ്ങാട് കേശവൻ നമ്പൂതിരി, എ.സി. നാരായണൻ നമ്പൂതിരി, മാടമന കൃഷ്ണൻ എമ്പ്രാന്തിരി, മാടമന ഈശ്വരൻ എന്നിവർ സംസാരിച്ചു. --------------------------------------------------------- റവന്യൂ ജില്ല ശാസ്ത്രോത്സവ വിജയികൾ SATWDL8 ARYALAKSHMI ജില്ല സ്കൂൾ ശാസ്ത്രമേളയിൽ വേസ്റ്റ് മെറ്റീരിയൽ വിഭാഗത്തിൽ ഒന്നാം സ്ഥാനവും എ േഗ്രഡും നേടിയ ആര്യ ലക്ഷ്മി (ജി.എൽ.പി.എസ് ആണ്ടൂർ). SATWDL9 ghssthalapuza ജില്ല ശാസ്ത്രോത്സവം ഗണിതശാസ്ത്രമേള ഹൈസ്കൂൾ വിഭാഗത്തില്‍ തലപ്പുഴ ഗവ. ഹയർ സെക്കൻഡറി സ്കൂളില്‍നിന്ന് എ ഗ്രേഡോ‍ടെ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയവർ: 1. ഷെൽന ഷെറിൻ, 2. ഒ.കെ. അൻസില (ഗ്രൂപ് പ്രോജക്ട്), 3. എൻ. അക്ഷയ (നമ്പർ ചാർട്ട്), 4. ആദിൽ ഫാദുഷാൻ (ജ്യോമെട്രിക് ചാർട്ട്), 5. മുഹമ്മദ് റെയിസ് (ഗെയിംസ്), 6. അമാന പർവീൻ (പാവ നിർമാണം). SATWDL12 albi സാമൂഹിക ശാസ്ത്രമേളയിൽ പേപ്പർ കട്ടിങ് മത്സരത്തിൽ യു.പി വിഭാഗം രണ്ടാം സ്ഥാനവും എ േഗ്രഡും നേടിയ ആൽബി (ജി.എച്ച്.എസ് കുപ്പാടി, സുൽത്താൻ ബത്തേരി) SATWDL13 vellamunda ജില്ല ശാസ്ത്രോത്സവത്തിൽ യു.പി വിഭാഗം പ്രാദേശിക ചിത്രരചനയിൽ ഒന്നാം സ്ഥാനം നേടിയ വെള്ളമുണ്ട എ.യു.പി സ്കൂളിലെ മുഹമ്മദ് ഇർഫാൻ, അഷിക കുര്യാക്കോസ്, ജോഫിന കെ. ജോർജ്, യുമ്ന ഫാത്തിമ, ഷെംനിത തസ്നിം. SATWDL17abnya ജില്ല ശാസ്ത്രോത്സവത്തിൽ യു.പി വിഭാഗം മലയാള പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അഭിന്യ ബിജു (സർവോദയ യു.പി സ്കൂൾ പോരൂർ). ജേതാക്കളെ അനുേമാദിച്ചു പുൽപള്ളി: ജില്ല ശാസ്േത്രാത്സവത്തിൽ എട്ടാം തവണയും മുള്ളൻകൊല്ലി സ​െൻറ് തോമസ് യു.പി സ്കൂൾ പ്രവൃത്തി പരിചയമേളയിൽ എൽ.പി വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പും യു.പി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പും നേടി. യു.പി വിഭാഗം ഗണിതശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പും ഐ.ടി വിഭാഗത്തിൽ റണ്ണേഴ്സപ്പും നേടിയ സ്കൂളിനെ ബെസ്റ്റ് സ്കൂളായി തിരഞ്ഞെടുത്തു. വിജയികളെ പി.ടി.എ അനുമോദിച്ചു. മാനേജർ ഫാ. ചാണ്ടി പുനക്കാട്ട്, പഞ്ചായത്ത് പ്രസിഡൻറ് ഗിരിജ കൃഷ്ണൻ, പി.ടി.എ പ്രസിഡൻറ് എന്നിവർ സംസാരിച്ചു. കണിയാമ്പറ്റ: ജില്ല ശാസ്‌ത്രോത്സവത്തിൽ ഹൈസ്‌ക‌ൂള്‍ വിഭാഗം ശാസ്‍ത്രമേളയില്‍ ഒാവറോൾ നേടിയ കണിയാമ്പറ്റ ഗവ. ഹയര്‍ സെക്കൻഡറി സ്കൂൾ ടീമിനെ പി.ടി.എയും അധ്യാപക സമിതിയും അനുമോദിച്ചു. ശാസ്‌ത്രമേളയില്‍ ഇംപ്രൂവൈസ്‌ഡ് എക്സ്പെരിമ​െൻറിൽ റീമ റൊസാരിറ്റ, അഭിഷേക് എം. ദേവ് (ഒന്നാം സ്ഥാനം), വര്‍ക്കിങ് മോഡല്‍ വിഭാഗത്തില്‍ അനന്തദേവ് എസ്. പ്രസാദ്, എം. ധീരജ് (രണ്ടാം സ്ഥാനം), റിസര്‍ച് ടൈപ് പ്രോജക്‌ടില്‍ ഹിബ ഫാത്തിമ, ലിജിന ബിജ‌ു (രണ്ടാം സ്ഥാനം), സ്റ്റില്‍ മോഡലില്‍ നിദ ഫാത്തിമ, സ്‌നേഹ ജോർജ് (മൂന്നാം സ്ഥാനം) എന്നിവര്‍ ജേതാക്കളായി. സാമ‌ൂഹിക ശാസ്ത്രമേളയില്‍ മണ്ണ്, -കല്ല്,- ഫോസില്‍ ശേഖരണത്തിൽ അശ്വിൻ ജോസഫ് ഒന്നാം സ്ഥാനവും സ്റ്റാമ്പ് ശേഖരണത്തില്‍ സാനിയ നസ്റിന്‍ രണ്ടാം സ്ഥാനവും പ്രാദേശിക ചരിത്രരചനയില്‍ കെ. ഷബ്നിഷ മൂന്നാം സ്ഥാനവും നേടി. പി.ടി.എ പ്രസിഡൻറ് അബ്‌ദ‌ുല്‍ ഗഫൂര്‍ കാട്ടി, പ്രധാനാധ്യാപിക എം.കെ. ഉഷാദേവി, സി.എം. ഷാജു, കെ. അയിഷ, കെ.പി. ജിജോ, മറിയം മഹ്മൂദ്, എന്‍. അബ്ദുൽ ഗഫൂര്‍, പി.കെ. ഹരീഷ് കുമാർ, ഷാജി പുല്‍പള്ളി, കെ.എന്‍. ജയ എന്നിവര്‍ സംസാരിച്ച‌ു. SATWDL11 ghss kaniyambetta ഹൈസ്കൂൾ വിഭാഗം ശാസ്ത്രമേളയിൽ ഒാവറോൾ നേടിയ കണിയാമ്പറ്റ ഗവ. എച്ച്.എസ്.എസ് ടീം SATWDL10 mullankolly യു.പി വിഭാഗം പ്രവൃത്തിപരിചയ, ഗണിതശാസ്ത്രമേളയിൽ ജേതാക്കളായ മുള്ളൻകൊല്ലി സ​െൻറ് േതാമസ് യു.പി സ്കൂൾ ടീം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.