മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്​തു

വൈത്തിരി: വൈത്തിരി ഗ്ലോബല്‍ കെ.എം.സി.സിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് വയനാട് സി.എച്ച് സ​െൻററിലേക്ക് . കിടപ്പു രോഗികള്‍ക്ക് ആവശ്യമായ എയര്‍ ബെഡുകൾ, വാട്ടര്‍ ബെഡുകൾ, നെബുലൈസര്‍, വിവിധതരം വാക്കിങ് സ്റ്റിക്കുകൾ, വീല്‍ ചെയറുകള്‍ തുടങ്ങിയ ഉപകരണങ്ങളാണ് വിതരണം ചെയ്തത്. മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ്് പി.പി.എ. കരീം വിതരണോദ്ഘാടനം നിർവഹിച്ചു. സലീം മേമന അധ്യക്ഷത വഹിച്ചു. വൈത്തിരി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻറ് റസാഖ് കൽപറ്റ, സി.എച്ച് സ​െൻറർ ചെയർമാൻ പയന്തോത്ത് മൂസഹാജി, കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.കെ. ഹനീഫ, വൈത്തിരി പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി. ഗോപി, നാസർ കാതിരി, കെ.എം.എ. സലീം, ശാഹിദ് ഫൈസി, ഷമീം പാറക്കണ്ടി, വി.കെ. ഹനീഫ, എം.കെ. കാസിം, ഉസ്മാൻ മേമന, വി.കെ. സിദ്ദീഖ്, മഹറൂഫ് കേളോത്ത്, ഡോളി ജോസ്, ബഷീർ പൂക്കോടൻ, പി.കെ. മൊയ്തീൻ കുട്ടി, ജാഫർ കണ്ണേരി, മാമുക്കോയ, അലി അച്ചൂർ എന്നിവര്‍ സംസാരിച്ചു. മനാഫ് പുലിക്കോടൻ സ്വാഗതവും സലാം തയ്യിൽ നന്ദിയും പറഞ്ഞു. ആവശ്യക്കാര്‍ക്ക് വൈത്തിരിയിലുള്ള വയനാട് സി.എച്ച് സ​െൻറര്‍ ആശ്വാസ കേന്ദ്രത്തില്‍നിന്ന് ഈ ഉപകരണങ്ങള്‍ ഉപയോഗത്തിന് ലഭിക്കും. എൽ.സി. ജോർജ്, മണികണ്ഠൻ, നിസാർ ദിൽവേ, പി.ടി. വർഗീസ്, ടി. നാസർ, ഷൈനി ദേവസി, സഫിയ, തെസ്‌നി, സുഹറ, സക്കീന എന്നിവർ സംബന്ധിച്ചു. SATWDL26 മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ്് പി.പി.എ. കരീം മെഡിക്കൽ ഉപകരണ വിതരണോദ്ഘാടനം നിർവഹിക്കുന്നു ഭക്ഷ്യസംസ്കരണ പാർക്ക് യാഥാർഥ്യമാക്കണം കൽപറ്റ: വയനാട് ഭക്ഷ്യസംസ്കരണ പാർക്ക് യാഥാർഥ്യമാക്കണമെന്ന് സി.പി.എം കൽപറ്റ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. 2006ലെ വി.എസ്. അച്യുതാനന്ദൻ സർക്കാറി​െൻറ കാലത്ത് തുടക്കമിട്ട വാര്യാട് മെഗാ ഫുഡ്പാർക്ക് ഇതുവരെയും യാഥാർഥ്യമായിട്ടില്ല. 500 കോടി രൂപ ബജറ്റിൽ ഇതിനായി നീക്കിവെച്ചിരുന്നു. ജില്ലയിലെ കാർഷിക ഉൽപന്നങ്ങൾ മൂല്യവർധിത ഉൽപന്നങ്ങളാക്കി മാറ്റുകയും കർഷകർക്ക് ന്യായവില ഉറപ്പാക്കുകയുമായിരുന്നു ലക്ഷ്യം. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കലും പദ്ധതിയിലുണ്ടായിരുന്നു. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്നാണ് പദ്ധതി നിലച്ചത്. ജില്ലയിലെ കാർഷിക മേഖലക്ക് ആകെ പ്രതീക്ഷ നൽകുന്ന മെഗാ ഫുഡ്പാർക്ക് എത്രയും വേഗം പൂർത്തീകരിക്കാൻ നടപടി ഉണ്ടാവണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. സി.പി.എം കൽപറ്റ ഏരിയ സെക്രട്ടറിയായി എം. മധുവിനെ തിരഞ്ഞെടുത്തു. പ്രവർത്തന റിപ്പോർട്ടിനെ തുടർന്ന് നടന്ന പൊതുചർച്ചക്ക് ഏരിയ സെക്രട്ടറി എം.ഡി. സെബാസ്റ്റ്യൻ മറുപടി പറഞ്ഞു. ഡോ. വി. ശിവദാസൻ, പി.എ. മുഹമ്മദ്, സി.കെ. ശശീന്ദ്രൻ എം.എൽ.എ, കെ.വി. മോഹനൻ, കെ. ശശാങ്കൻ, എ.എൻ. പ്രഭാകരൻ, വി. ഉഷാകുമാരി, വി.പി. ശങ്കരൻ നമ്പ്യാർ, പി.എം. നാസർ, വി.എൻ. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. ഞായറാഴ്ച വൈകീട്ട് കോട്ടത്തറ ടൗണിൽ പ്രകടനവും പൊതുസമ്മേളനവും നടക്കും. സംസ്ഥാന കമ്മിറ്റി അംഗം പി.കെ. സൈനബ ഉദ്ഘാടനം ചെയ്യും. ഏരിയ കമ്മിറ്റി അംഗങ്ങൾ: എം.ഡി. സെബാസ്റ്റ്യൻ, പി.എം. നാസർ, പി.എം. സന്തോഷ്കുമാർ, പി.സി. ഹരിദാസൻ, കെ. സുഗതൻ, വി.എൻ. ഉണ്ണികൃഷ്ണൻ, പി. സാജിത, പി.ആർ. നിർമല, സീത ബാലൻ, വി. ബാവ, കെ. വിനോദ്, വി. ഹാരിസ്, എൻ.കെ. ബാലകൃഷ്ണൻ, യു. വേണുഗോപാൽ, യു. കരുണൻ, ടി. സുരേഷ്ചന്ദ്രൻ, എം. പ്രദീപൻ, കെ. ഇബ്രാഹിം, സി.കെ. ശിവരാമൻ, കെ. അബ്ദുറഹിമാൻ (ചൂരൽമല).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.