നാദാപുരം ഉപജില്ല കലോത്സവം; സുവനീർ പ്രകാശനം

നാദാപുരം: ഉമ്മത്തൂർ എസ്.ഐ ഹയർ സെക്കൻഡറി സ്കൂളിൽ അഞ്ചു ദിനങ്ങളിലായി നടന്ന നാദാപുരം ഉപജില്ല കലോത്സവത്തി​െൻറ ഭാഗമായി പുറത്തിറക്കിയ 'നെല്ലിക്ക' സുവനീറി​െൻറ പ്രകാശനം ഡിവൈ.എസ്.പി ഉദയഭാനു നിർവഹിച്ചു. സുവനീറിൽ കലാമേളയിലെ പ്രധാന രചനകളും ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങൾ ഉൾപ്പെടെ പൊതുസ്ഥാപനങ്ങളിൽ വിതരണം ചെയ്യുമെന്ന് കൺവീനർ അറിയിച്ചു. ജില്ല പഞ്ചായത്ത് അംഗം അഹമദ് പുന്നക്കൽ അധ്യക്ഷത വഹിച്ചു. പ്രഫ. പി. മമ്മു, എഡിറ്റർമാരായ എൻ.കെ. കുഞ്ഞബ്ദുല്ല, അബ്ദുറഹ്മാൻ പഴയങ്ങാടി, പ്രിൻസിപ്പൽ കെ.സി. റഷീദ്, പ്രധാനാധ്യാപകൻ കെ.കെ. ഉസ്മാൻ, കെ. മുസ്തഫ, എ. സുരേന്ദ്രൻ, രേണുക, ടി.കെ. ഖാലിദ്, വാർഡ് അംഗം നസീമ കൊട്ടാരം, പി.പി. അബ്ദുൽ ഹമീദ് എന്നിവർ സംസാരിച്ചു. കളഞ്ഞുകിട്ടിയ പഴ്‌സ് ഉടമക്ക് നൽകി കുറ്റ്യാടി: കളഞ്ഞുകിട്ടിയ പണമടങ്ങിയ പഴ്‌സ് ഉടമയെ തിരിച്ചേൽപിച്ച് യുവാവ്. കുറ്റ്യാടി ടൗണിലെ സൈബര്‍സോണ്‍ നെറ്റ് കഫേയിലെ ജീവനക്കാരനായ കുളങ്ങരത്താഴ താഴെ എള്ളില്‍ നബീലിനാണ് 15,000 രൂപയും എ.ടി.എം കാര്‍ഡ്, ആധാർ, ലൈസന്‍സ് തുടങ്ങിയ രേഖകളുമടങ്ങിയ പഴ്‌സ് ലഭിച്ചത്. രേഖകളിൽനിന്ന് മനസ്സിലാക്കി ഉടമയായ പശുക്കടവിലെ മറ്റത്തിനാനിക്കല്‍ ജയ്‌മോനെ കണ്ടെത്തി തിരിച്ചേൽപിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.