കണ്ടെയ്​നർ ലോറി 'വിലങ്ങുതടിയായി'

*വടകര- തിരുവള്ളൂർ റോഡിൽ മണിക്കൂറുകളോളം ഗതാഗതം മുടങ്ങി വടകര: സിമൻറ് കടയിലേക്ക് ലോഡിറക്കാൻ വന്ന കണ്ടെയ്നർ ലോറി വളക്കുന്നതിനിടയിൽ റോഡിനു കുറുകെ കുടുങ്ങിയതോടെ വടകര-തിരുവള്ളൂർ റോഡിൽ രണ്ടര മണിക്കൂറോളം ഗതാഗതം മുടങ്ങി. ശനിയാഴ്ച 7.30ഓടെ മേപ്പയിൽ ഭഗവതി ക്ഷേത്രത്തിനു സമീപമാണ് സംഭവം. നിറയെ സിമൻറ് ചരക്കായതിനാലും വീതി കുറഞ്ഞ റോഡായതിനാലും അനക്കാൻ കഴിയാതെ ലോറിൈഡ്രവർ കുഴങ്ങുകയായിരുന്നു. തൊഴിലാളികളെത്തി സിമൻറ് ചാക്ക് പകുതിയോളം ഇറക്കിയെങ്കിലും ലോറിനീക്കാൻ കഴിഞ്ഞില്ല. തുടർന്ന്, െക്രയിൻ കൊണ്ടുവന്ന് 10 മണിയോടെയാണ് ലോറി നീക്കിയത്. ആന്ധ്രാപ്രദേശിൽനിന്നുവന്ന കെ.എൽ. 14 ആർ. 9376 നമ്പർ ലോറിയാണ് തടസ്സമായത്. ഇതോടെ, വടകരയിലേക്കു പോകുകയായിരുന്ന നിരവധി വാഹനങ്ങളും പേരാമ്പ്ര, മണിയൂർ, ആയഞ്ചേരി, തിരുവള്ളൂർ ഭാഗങ്ങളിലേക്ക് വടകരയിൽനിന്ന് പോകുകയായിരുന്ന ബസുകളും യാത്രക്കാരെ വഴിയിലിറക്കേണ്ടി വന്നു. ശനിയാഴ്ച നടക്കുന്ന പി.എസ്.സി പരീക്ഷക്ക് കേന്ദ്രങ്ങളിലെത്താൻ പുറപ്പെട്ടവരിൽ പലരും വഴിയിൽ കുടുങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.