അഴിയൂർ: ഗ്രാമപഞ്ചായത്തിലെ യോഗനടപടികൾ ഓൺലൈൻ ആയതിെൻറ ഭാഗമായി നടപ്പാക്കുന്ന 'സകർമ' സോഫ്റ്റ്വെയറിനെ കുറിച്ച് ജനപ്രതിനിധികൾക്ക് പരിശീലനം നൽകി. മീറ്റിങ് നോട്ടീസ്, അജണ്ടകൾ, തീരുമാന രജിസ്റ്റർ, മിനുട്സ് എന്നിവ ഏതു സമയത്തും ഏത് യോഗത്തിെൻറയും കാണാൻ ഈ സോഫ്റ്റ്വെയർ ഉപയോഗിക്കാം. പഞ്ചായത്തീരാജ് നിയമങ്ങളിൽ പറയുന്ന രീതിയിൽ ചോദ്യങ്ങൾ ചോദിക്കുന്നതും പ്രമേയങ്ങൾ തയാറാക്കുന്നതും സകർമ സോഫ്റ്റ്വെയറിയൂടെയാണ്. പരിശീലനത്തിന് പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, ജൂനിയർ സൂപ്രണ്ട് ഇ. അരുൺ കുമാർ, ടെക്നിക്കൽ അസിസ്റ്റൻറ് ടി.പി. ശ്രുതിലയ എന്നിവർ നേതൃത്വം നൽകി. പഞ്ചായത്തിെൻറ മൊബൈൽ ആപ്പിലും യോഗനടപടികളുടെ വിവരങ്ങൾ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു. വീടുകളിൽ ജൈവകൃഷി ഒരുക്കാൻ പദ്ധതി വടകര: 'ഒരു പിടി ചീര ഒരു പിടി പയർ' എന്ന സന്ദേശവുമായി അരൂർ മഹാത്മ ഗ്രാമസേവ സമിതി 2500 വീടുകളിൽ ജൈവകൃഷി ഒരുക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അരൂർ, ചേരാപുരം, കടമേരി പ്രദേശങ്ങളിലെ വീടുകളിൽ കൃഷി നടത്താൻ പരിസരത്തുള്ള സ്കൂൾ വിദ്യാർഥികളെ ബോധവത്കരിച്ചാണ് കൃഷി േപ്രാത്സാഹിപ്പിക്കാൻ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം അരൂരിലെ സ്കൂളുകളും മദ്റസകളും കേന്ദ്രീകരിച്ച് വിത്തുകൾ വിതരണം ചെയ്ത് കൃഷി നടത്തിയപ്പോൾ നല്ല സഹകരണവും േപ്രാത്സാഹനവും ജനങ്ങളിൽനിന്ന്് ലഭിച്ചിരുന്നു. രൂപശ്രീ രൂപേഷാണ് വിത്തുകൾ സ്പോൺസർ ചെയ്യുന്നത്. ഇതോടൊപ്പം തന്നെ സ്കൂളുകൾ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവത്കരണ പരിപാടിയും നടത്തുമെന്ന് പ്രസിഡൻറ് കുനിയേൽ ഗോപാലൻ, സെക്രട്ടറി എ.പി. നാണു എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. അനുശോചിച്ചു വടകര: രാജ്യാന്തര വോളിബാൾ താരം എ. അച്യുതക്കുറുപ്പിെൻറയും ജില്ല വോളിബാൾ അസോസിയേഷൻ മുൻ സെക്രട്ടറി മണിയൂരിലെ ചാപ്പെൻറയും നിര്യാണത്തിൽ പുതിയാപ്പ് ഏതൻസ് സ്പോർട്സ് ക്ലബ് അനുശോചിച്ചു. പ്രസിഡൻറ് വി.കെ. മോഹൻദാസ് അധ്യക്ഷത വഹിച്ചു. പി.എം. അശോകൻ, വി.ആർ. ഉമേഷ്, ഇ.എം. രജിത്ത്കുമാർ, കെ. പ്രകാശൻ, വി.പി. അനീഷ്, എം. ബിജീഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.