കോഴിക്കോട്: ദേശീയ പഞ്ചഗുസ്തി താരവും കല്ലായി കുണ്ടൂർ നാരായണൻ റോഡ് സ്വദേശിയുമായ ടി.പി. അർജാസ് (28) 600 ഗ്രാം കഞ്ചാവുമായി പിടിയിൽ. വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തുന്ന അർജാസിനെ വെള്ളയിൽ പൊലീസും സിറ്റി ആൻറി നാർകോട്ടിക് സ്ക്വാഡും ചേർന്നാണ് പിടികൂടിയത്. പുതിയാപ്പ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തുനിന്നാണ് ഇയാെള അറസ്റ്റ് ചെയ്തത്. പഞ്ചഗുസ്തിയിൽ ദേശീയതലത്തിൽ രണ്ടാം സ്ഥാനം നേടിയ അർജാസ് ലോക പഞ്ചഗുസ്തി മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് കഞ്ചാവ് കച്ചവടത്തിനിറങ്ങിയത്. നഗരത്തിലെ സ്കൂൾ വിദ്യാർഥികൾക്കിടയിൽ കഞ്ചാവിെൻറയും മറ്റു ലഹരിവസ്തുക്കളുടെയും ഉപഭോഗം വർധിച്ചു വരുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സിറ്റി പൊലീസ് മേധാവി എസ്. കാളിരാജ് മഹേഷ് കുമാറിെൻറ നിർദേശപ്രകാരം നടത്തിയ അേന്വഷണമാണ് അർജാസിനെ വലയിലാക്കിയത്. സിറ്റി നാർകോട്ടിക് സെൽ അസി. കമീഷണർ എ.ജെ. ബാബുവിെൻറ നേതൃത്വത്തിലാണ് ആൻറി നാർകോട്ടിക് സെല്ലും വെള്ളയിൽ പൊലീസും അന്വേഷണം നടത്തിയത്. കല്ലായി, ബേപ്പൂർ, വെസ്റ്റ്ഹിൽ, പുതിയാപ്പ ഹാർബർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തുന്നുണ്ടെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചു. ഇയാൾക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്നവരെയും കൂട്ടാളികളെയും പറ്റി അന്വേഷിച്ചുവരുകയാണെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട് സിറ്റി അസി. കമീഷണർ എ.ജെ. ബാബു, വെള്ളയിൽ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ജംഷിദ്, പൊലീസ് ഓഫിസർമാരായ സുനിൽകുമാർ, രതീഷ്, നാർകോട്ടിക് സ്ക്വാഡ് അംഗങ്ങളായ കെ. രാജീവ്, നവീൻ, ജോമോൻ, സോജി, ഷാജി, അനുജിത്ത്, രജിത്ത് ചന്ദ്രൻ , രതീഷ് , ജിനേഷ്, സുമേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.