കോഴിക്കോട്: പുതുവത്സരാേഘാഷത്തിന് കൊഴുപ്പുകൂട്ടാൻ മുൻകൂട്ടി എത്തിച്ച മയക്കുമരുന്നുമായി യുവാവ് പിടിയിൽ. കല്ലായി കുണ്ടുങ്ങൽ സ്വദേശി മനക്കാൻറകം ഷനൂബിനെയാണ്(23) 163 ഗ്രാം എൽ.എസ്.ഡി സഹിതം കസബ പൊലീസ് അറസ്റ്റുചെയ്തത്. വെള്ളിയാഴ്ച വൈകീട്ട് ആറോടെ ഇ.എം.എസ് സ്റ്റേഡിയത്തിനടുത്തുനിന്നാണ് ഇയാൾ പിടിയിലായത്. ഉത്തരേന്ത്യയിൽ വൻതോതിൽ പ്രചാരത്തിലുള്ള മയക്കുമരുന്നാണ് ലൈസർജിക് ആസിഡ് ഡൈതൈലമെയ്ഡ് എന്ന എൽ.എസ്.ഡി. സ്റ്റാമ്പ് രൂപത്തിലും ദ്രാവകരൂപത്തിലും ലഭ്യമായ ഇൗ മയക്കുമരുന്ന് ഇത്രയധികം അളവിൽ പിടികൂടുന്നത് സംസ്ഥാനത്ത് ആദ്യമാണെന്ന് പൊലീസ് പറഞ്ഞു. നേപ്പാളിൽ നിന്നാണ് മയക്കുമരുന്ന് എത്തിച്ചത് എന്നാണ് വിവരം. സിൽവർ കടലാസിൽ പൊതിഞ്ഞ മയക്കുമരുന്ന് ഗ്രാമിന് 10,000 രൂപവരെയാണ് കേരളത്തിൽ ഇൗടാക്കുന്നത്. ഒരു എൽ.എസ്.ഡി സ്റ്റാമ്പ് കൈവശം വെച്ചാൽ 10 വർഷം വരെ തടവും രണ്ട് ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ. നിലവിൽ രണ്ടുകേസുകൾ മാത്രമാണ് എൽ.എസ്.ഡിയുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇതുവരെ രജിസ്റ്റർ ചെയ്തത്. വിദ്യാർഥികൾക്കും യുവാക്കൾക്കും മയക്കുമരുന്ന് എത്തിച്ചുനൽകുന്ന ഷനൂബ് ഏറെക്കാലമായി മാത്തോട്ടം ശ്രീ മുത്തപ്പൻക്ഷേത്രത്തിന് സമീപത്തെ ഫ്ലാറ്റിലാണ് താമസമെന്ന് പൊലീസ് പറഞ്ഞു. ഓണ്‍ലൈൻ വഴിയും എൽ.എസ്.ഡി ആളുകൾ വാങ്ങുന്നുണ്ടെന്ന് പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. സിറ്റി പൊലീസ് കമീഷണർ എസ്. കാളിരാജ് മഹേഷ്കുമാറിന് ലഭിച്ച രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിൽ അസി. കമീഷണർ വി.കെ. അബ്ദുൽ റസാഖ്, കസബ സി.ഐ പി. പ്രമോദ്, എസ്.ഐമാരായ സിജിത്ത്, രാംജിത്ത്, സെയ്തലവി, സിവിൽ പൊലീസ് ഓഫിസർമാരായ ബിനിൽ കുമാർ, ജിനീഷ്, സന്ദീപ് സെബാസ്റ്റ്യൻ, ഷാജി, ഷിജു, ക്രൈം സ്ക്വാഡ് അംഗങ്ങളായ കെ.കെ. രമേഷ് ബാബു, രാമചന്ദ്രൻ, മഹേഷ്, ഷാഫി, അബ്ദുറഹ്മാൻ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. ------------------------------------------------------
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.