കുറ്റകൃത്യങ്ങൾ തൊഴിലാക്കിയ മൂന്നംഗ സംഘം മോഷണ കുറ്റത്തിന് അറസ്​റ്റിൽ

കുറ്റകൃത്യങ്ങൾ തൊഴിലാക്കിയ മൂന്നംഗ സംഘം മോഷണക്കുറ്റത്തിന് അറസ്റ്റിൽ പിടിയിലായത് മാവോവാദിയെന്ന പേരില്‍ വയോധികയെ ആക്രമിച്ച് മോഷണം നടത്തിയ സംഘം മാനന്തവാടി:- കൊലക്കേസിലുൾെപ്പടെ നിരവധി കേസുകളിൽ പ്രതികളായവർ മോക്കെുറ്റത്തിന് വീണ്ടും അറസ്റ്റിലായി. പേര്യ വട്ടോളി കോട്ടേരിവീട്ടില്‍ ഷാന്‍ എന്ന ഷാനവാസ് (34), പനമരം കീഞ്ഞുകടവ് തേനൂട്ടികല്ലിങ്കല്‍ വീട്ടില്‍ അബൂബക്കര്‍ (49), പുല്‍പള്ളി ഏരിയപ്പള്ളി മണാട്ട് വീട്ടില്‍ വിജേഷ് (33) എന്നിവരാണ് പിടിയിലായത്. പനമരത്ത് വീട്ടില്‍ കയറി വയോധികയെ മാവോവാദിയാണെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി സ്വര്‍ണം തട്ടിയെടുത്ത കേസിലാണ് മൂന്നുപേരും അറസ്റ്റിലായത്. തലപ്പുഴ വാളാട് കുരീക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ ഭണ്ഡാരം തകര്‍ത്ത് 50,000 രൂപ മോഷ്ടിച്ച കേസിലുംകൂടിയാണ് ഷാനവാസും അബൂബക്കറും അറസ്റ്റിലായത്. ക്ഷേത്രത്തിലെ മോഷണവുമായി ബന്ധപ്പെട്ട് പ്രദേശവാസിയും നിരവധി കേസുകളിലെ പ്രതിയുമായ ഷാനവാസിെന അന്വേഷിച്ചപ്പോഴാണ് കൂടെ അബൂബക്കറും വിജേഷും ഉണ്ടെന്ന് പൊലീസിന് മനസ്സിലാകുന്നത്. തുടര്‍ന്ന് മൂന്നുപേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് മറ്റു കേസുകൾകൂടി അറിയുന്നത്. അബൂബക്കർ 2015ല്‍ നടന്ന പനമരം മൂസ കൊലക്കേസിലും വിജേഷ് 2015ല്‍ പാലക്കാട് വാളയാറില്‍ നടന്ന ഉണ്ണികൃഷ്ണന്‍ കൊലക്കേസിലും ഷാനവാസ് അതേവർഷം പേര്യ ഷജിൽ കുമാർ വധക്കേസിലും പ്രതികളാണ്. ഷാനവാസ് ഏഴ് വർഷം തടവിന് ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് അപ്പീല്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയതായിരുന്നു. ഇവർ മൂവരും ചേര്‍ന്നാണ് മുഖംമൂടി ധരിച്ച് കഴിഞ്ഞ ആഗസ്റ്റ് 16ന് രാത്രി പനമരെത്ത വീട്ടില്‍ക്കയറി തങ്ങള്‍ മാവോവാദിയാണെന്നും കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി പരിയാരത്ത് പത്മനാഭ​െൻറ ഭാര്യ രാധയുടെ മാലയും കമ്മലും വീട്ടിലുണ്ടായിരുന്ന എയര്‍ ഗണ്ണും തട്ടിയെടുത്തത്. ഈ സംഭവം പനമരത്ത് മാവോവാദി ഭീഷണി എന്ന തരത്തില്‍ വലിയ വാര്‍ത്തയാവുകയും ചെയ്തിരുന്നു. വിവിധ കേസുകളിലായി മൂവരും വൈത്തിരി സ്പെഷൽ ജയിലിൽ റിമാൻഡിൽ കഴിയുമ്പോഴാണ് പരിചയപ്പെടുന്നത്. പുറത്തിറങ്ങിയതിനുശേഷം നീർവാരം, ചുണ്ട ആർ.സി.യു.പി സ്കൂൾ, കുപ്പാടി വില്ലേജ് ഓഫിസ് എന്നിവിടങ്ങളിൽനിന്നു ചന്ദനമരങ്ങൾ മോഷ്ടിച്ചിരുന്നു. വരയാൽ ഭഗവതി ക്ഷേത്രം ചുണ്ടേൽ ആർ.സി സ്കൂൾ എന്നിവിടങ്ങളിൽനിന്ന് പണം മോഷ്ടിച്ചു. ചുണ്ടേൽ ആർ.സി പള്ളി ഭണ്ഡാരം പൊളിക്കാൻ ശ്രമിച്ച കേസുൾപ്പെടെ 11 കേസുകളിൽ പ്രതികളാണ് ഇവർ. മാനന്തവാടി ഡിവൈ.എസ്.പി കെ.എം. ദേവസ്യ, പൊലീസ് ഇൻസ്പെക്ടർ പി.കെ. മണി, പനമരം എസ്.ഐ. ഉബൈദുല്ല, തലപ്പുഴ എസ്.ഐ സി.ആർ. അനില്‍, എ.എസ്.ഐമാരായ എന്‍.ജെ. മാത്യു, സുഭാഷ് എസ്. മണി, കെ. അജിത്ത്, സി.പി.ഒ ലിജോ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരുടെ പേരില്‍ വേറെയും കേസുകളുണ്ടോ എന്നറിയാൻ ഞായറാഴ്ച കോടതിയില്‍ ഹാജരാക്കിയശേഷം കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു. SATWDL22 പിടിയിലായവർ: ഇടതുനിന്ന് വിജേഷ്, അബൂബക്കർ, ഷാനവാസ് കാരാപ്പുഴ കൈയേറ്റങ്ങൾ ഒഴിപ്പിക്കൽ; നടപടി കർശനമാക്കി അധികൃതർ മേപ്പാടി: കാരാപ്പുഴ പദ്ധതി പ്രദേശത്തുണ്ടായിട്ടുള്ള അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള നടപടികൾ അധികൃതർ കർശനമാക്കി. 2016ൽ തുടങ്ങിയ നടപടികളുടെ തുടർച്ചയായിട്ടാണ് റവന്യൂ, പൊലീസ് അധികൃതരുടെ സഹായത്തോടെ പദ്ധതി അസി. എക്സിക്യൂട്ടിവ് എൻജിനീയർ സ്ഥലം അളന്ന് തിട്ടപ്പെടുത്തുന്നത്. ശനിയാഴ്ച പദ്ധതി പ്രദേശത്തെത്തി സ്ഥലം അളക്കുന്ന നടപടികൾ ആരംഭിച്ചു. പദ്ധതിക്കു വേണ്ടി 1978--79 കാലത്താണ് സർക്കാർ പൊന്നുംവില കൊടുത്ത് 1440 ഹെക്ടർ ഭൂമി കൈവശക്കാരിൽനിന്ന് ഏറ്റെടുത്തത്. എന്നാൽ, ഏറെനാൾ തരിശായി കിടന്ന ഭൂമിയിൽ പിന്നീട് ൈകയേറ്റങ്ങൾ വ്യാപകമായി. ജില്ലക്കകത്തുനിന്നും പുറത്തുനിന്നുമുള്ളവരും മുൻ കൈവശക്കാരുമെല്ലാം ഇതിലുൾപ്പെട്ടിട്ടുണ്ട്. ഇഞ്ചി, വാഴ, കപ്പ, നെല്ല്, തുടങ്ങിയ കൃഷികളും രാസവള കീടനാശിനി പ്രയോഗങ്ങളും ഇതോടെ കൈയേറ്റ ഭൂമിയിൽ വ്യാപകമായി. കാരാപ്പുഴ വെള്ളത്തെ ആശ്രയിച്ചുള്ള കുടിവെള്ള പദ്ധതികൾ ആരംഭിച്ച ഘട്ടത്തിൽ റിസർവോയറിലെ വെള്ളം മലിനവും വിഷമയവും ആകുന്നുവെന്ന പ്രശ്നവും ഉടലെടുത്തു. ഈ ഘട്ടത്തിലാണ് അധികൃതർ 2016ൽ കൈയേറ്റങ്ങൾ ഒഴിയണമെന്നാവശ്യപ്പെട്ട് കക്ഷികൾക്ക് നോട്ടീസ് നൽകിയത്. ഇതെ തുടർന്ന് കുറെപ്പേരൊക്കെ ഒഴിഞ്ഞെങ്കിലും ചിലർ തുടർന്നു. ചില കെട്ടിടങ്ങളോടനുബന്ധിച്ച കൈയേറ്റങ്ങളും നിലവിലുണ്ട്. ഇതെല്ലാം ഒഴിപ്പിക്കാനുള്ള ശ്രമമാണിപ്പോൾ കാരാപ്പുഴ പദ്ധതി അധികൃതർ ആരംഭിച്ചിട്ടുള്ളത്. നടപടികൾ കർശനമായി മുന്നോട്ടു കൊണ്ടുപോകുമെന്നാണ് അധികൃതർ നൽകുന്ന സൂചന. SATWDL23 കാരാപ്പുഴ പദ്ധതി പ്രദേശത്തുള്ള കൈയേറ്റങ്ങൾ ഒഴിപ്പിക്കാനായി അധികൃതർ ഭൂമി അളന്നു തിട്ടപ്പെടുത്തുന്നു ഭിന്നശേഷി സംഗമം ഇന്ന് കൽപറ്റ: ഭിന്നശേഷി അയൽക്കൂട്ടങ്ങൾക്ക് കോർപസ് ഫണ്ട്് നൽകുന്നതിനും കൂടുതലാളുകളെ സംഘടന സംവിധാനത്തിൽ ഉൾപ്പെടുത്തുന്നതി​െൻറയും ഭാഗമായി ഞായറാഴ്ച രാവിലെ 10.30 മുതൽ ബത്തേരി ഐ.എം.എ ഹാളിൽ ഭിന്നശേഷി സംഗമം നടത്തും. ബത്തേരി നഗരസഭ ചെയർപേഴ്സൺ സി.കെ. സഹദേവൻ ഉദ്ഘാടനം ചെയ്യും. സന്നദ്ധ സംഘടനകൾ, സ്ഥാപനങ്ങൾ, അംഗൻവാടി ടീച്ചർമാർ തുടങ്ങിയവർക്ക് സംഗമത്തിൽ ആളുകളെ പങ്കെടുപ്പിക്കാം. ഇവർക്കാവശ്യമായ ജീവനോപാധി ഉറപ്പുവരുത്തുന്നതിനുള്ള പരിശീലനങ്ങളും ആനുകൂല്യങ്ങളും നൽകുന്നതിന് ജില്ല മിഷൻ നടപടി സ്വീകരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.